താൾ:GaXXXIV6-1.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 203 —

വം വന്ദ്യൻ തന്നേ" എന്നു രാജാവു പറഞ്ഞു. അത
ല്ലാതെ "ശദ്രാൿ മേശൿ അബദ്നേഗോ എന്നവരുടെ
ദൈവത്തെ ദുഷിക്കുന്നവൻ മരിക്കേണം നിശ്ചയം"
എന്നു രാജ്യത്തിൽ എങ്ങും അറിയിച്ചു. പിന്നേ ആ
മൂന്നു പേരെ സ്ഥാനികളാക്കി വെക്കയും ചെയ്തു.

3. നെബുഖദ്നേസർ എന്ന പോലെ ബേൽസാ
സർരാജാവും ദാനിയേലിനെ വളരെ മാനിച്ചു. എ
ന്നാൽ മേദ്യനായ ദാറിയുസ്സ് രാജ്യത്തിന്റെ മൂന്നിൽ
ഒരംശത്തെ ഭരിപ്പാൻ ദാനിയേലിന്നു ഏല്പിച്ചപ്പോൾ
ആ നാട്ടിലെ പ്രഭുക്കന്മാർ അസൂയപ്പെട്ടു ദാനിയേ
ലിനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു. നടപ്പിൽ
ദൂഷ്യം ഒന്നും കാണായ്കകൊണ്ടു അവന്റെ യഹോവ
സേവയെ ആക്ഷേപത്തിന്നു ഒരു സംഗതിയാക്കാ
മെന്നു ഓൎത്തു രാജാവിനെ ചെന്നു കണ്ടു വശീകരിച്ചു
ഒരു കല്പന പുറപ്പെടുവിപ്പിച്ചു.

ആ കല്പനയോ: "൩൦ ദിവസത്തിന്നകം രാജാ
വോടല്ലാതെ ഒരു ദേവനോടോ മനുഷ്യനോടോ അ
പേക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ ഇട്ടുകള
യും" എന്നായിരുന്നു. ദാനിയേൽ ഈ കല്പന അറി
ഞ്ഞു എങ്കിലും ദിവസേന മൂന്നുവട്ടം തന്റെ മുറി
യിലേ കിളിവാതിൽ തുറന്നുവെച്ചു യരുശലേമിന്നു
നേരെ മുട്ടുകുത്തി യഹോവയോടു പ്രാൎത്ഥിച്ചു. ആ
യതു ശത്രുക്കൾ അറിഞ്ഞ ഉടനേ ചെന്നു ബോധി
പ്പിച്ചു. രാജാവു ദുഃഖിച്ചു ദാനിയേലിനെ രക്ഷി
പ്പാൻ മനസ്സായി എങ്കിലും കല്പന മാറ്റുവാൻ കഴി
യായ്കകൊണ്ടു സമ്മതിച്ചു; ദാനിയേലോടു: "നീ സേ
വിച്ചുകൊണ്ടിരിക്കുന്ന ദൈവം നിന്നെ രക്ഷിക്കട്ടേ?"

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/207&oldid=197138" എന്ന താളിൽനിന്ന് ശേഖരിച്ചത്