താൾ:GaXXXIV6-1.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 202 —

ട്ടിച്ചു ചൂളയിൽ ഇടുവിച്ചു. പിന്നേ കുറെ കഴിഞ്ഞിട്ടു
നോക്കിയപ്പോൾ അവൻ ഭൂമിച്ചുമന്ത്രികളോടു: ഞാൻ
മൂന്നു പേരെ അല്ലയോ ചൂളയിൽ ഇട്ടതു? എന്നാൽ
ഇതാ, നാലു പേർ ദഹിക്കാതെ തീയിൽ നടക്കുന്നതും
നാലാമൻ ദൈവപുത്രന്നു സമനായിരിക്കുന്നതും
ഞാൻ കാണുന്നു എന്നു പറഞ്ഞു.

രാജാവു ചൂളെക്കു അടുത്തു ചെന്നു: "അത്യുന്നത
നായ ദൈവത്തിന്റെ ഭൃത്യന്മാരായ ശദ്രാൿ മേശൿ
അബദ്നേഗോ എന്നവരേ, പുറത്തു വരുവിൻ" എന്നു
വിളിച്ചു. അവർ പുറത്തു വന്നാറെ തലയിലേ ഒരു
രോമംപോലും കരിഞ്ഞിരുന്നില്ലെന്നും തീമണം തട്ടി
യിരുന്നില്ലെന്നും കണ്ടു. "തന്റെ ദൂതനെ അയച്ചു
തന്നിൽ ആശ്രയിച്ച ഭൃത്യന്മാരെ രക്ഷിച്ചിരുന്ന ദൈ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/206&oldid=197137" എന്ന താളിൽനിന്ന് ശേഖരിച്ചത്