താൾ:GaXXXIV6-1.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 201 —

അവരെ പാഠകശാലയിൽനിന്നു എടുത്തു ഉദ്യോഗ
സ്ഥന്മാരുടെ കൂട്ടത്തിൽ ചേൎത്തു.

2. അനന്തരം രാജാവു പല ദിക്കുകളിൽനിന്നും
പിടിച്ചുകൊണ്ടു വന്ന പൊന്നുകൊണ്ടു ൬൦ മുളം
ഉയരമുള്ള ഒരു ബിംബത്തെ ഉണ്ടാക്കിച്ചു, മുഹൂ
ൎത്തദിവസത്തിൽ‌രാജ്യശ്രേഷ്ഠന്മാരെഒക്കയുംവരുത്തി:
"ഹേ ജനങ്ങളേ, വാദ്യഘോഷം കേൾക്കുമ്പോൾ
ഓരോരുത്തൻ ബിംബത്തിന്മുമ്പാകെ വീണു വണ
ങ്ങേണം; ചെയ്യാത്തവരെ കത്തുന്ന തീച്ചൂളയിൽ
ഇടും" എന്നു ഘോഷിച്ചറിയിച്ചു.

പിന്നേ പ്രതിഷ്ഠ കഴിഞ്ഞു ജനങ്ങൾ വാദ്യഘോ
ഷം കേട്ടപ്പോൾ എല്ലാവരും തൊഴുതു വീണു. അ
പ്പോൾ ചില കല്ദയക്കാർ ചെന്നു രാജാവിനെ കണ്ടു:
"നാം ബിംബത്തെ സേവിച്ചപ്പോൾ ശദ്രാൿ, മേ
ശൿ, അബദ്നേഗോ എന്നവർ വണങ്ങാതെ നിന്നു
കൊണ്ടിരുന്നു" എന്നു കുറ്റം ബോധിപ്പിച്ചു. അ
പ്പോൾ രാജാവു അവരെ വരുത്തി: "നിങ്ങൾ എ
ന്റെ ദൈവത്തെ മാനിക്കാതിരിക്കുമോ? നിങ്ങളെ
എന്റെ കയ്യിൽനിന്നു വിടുവിക്കുന്ന ദൈവം ആർ
എന്നു ഇപ്പോൾ കാണട്ടേ" എന്നു കല്പിച്ചു. അതി
ന്നു അവർ: "ഞങ്ങൾ സേവിക്കുന്ന ദൈവം ഞങ്ങ
ളെ തീച്ചൂളയിൽനിന്നും വിടുവിപ്പാൻ പ്രാപ്തൻ ആ
കുന്നു. അവൻ അതിനെ ചെയ്യുന്നില്ലെങ്കിലും ഞ
ങ്ങൾ നിന്റെ ദേവനെ സേവിക്കയില്ല എന്നു അറി
ഞ്ഞു കൊൾക" എന്നുണൎത്തിച്ചു. രാജാവു അതു കേട്ടു
ക്രുദ്ധിച്ചു ചൂളയിൽ ഏഴു ഇരട്ടി വിറകിട്ടു തീ കൂട്ടുവാൻ
കല്പിച്ചു. രാജാവു അവരെ വസ്ത്രങ്ങളോടു കൂട കെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/205&oldid=197136" എന്ന താളിൽനിന്ന് ശേഖരിച്ചത്