താൾ:GaXXXIV6-1.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 199 —

പ്രമാണികളെയും ഒരു കൂട്ടം ദരിദ്രരെയും ഒഴികെ മറ്റു
എല്ലാവരെയും അടിമകളായി തന്റെ രാജ്യത്തേക്കു
കൊണ്ടു പോയി അതാതു സ്ഥലങ്ങളിൽ പാൎപ്പിച്ചു.

യഹൂദനാട്ടിൽ ശേഷിച്ചവരിൽ ഗദല്യാ യിറ
മിയാ എന്ന പ്രധാനന്മാരിൽ ഗദല്യാ കല്ദയരാജാ
വിന്റെ കല്പനപ്രകാരം ദേശാധിപതിയായിട്ടു ന്യാ
യം നടത്തുമ്പോൾ യഹൂദരുടെ കൈയാൽ മരിച്ചു.

യിറമിയായോ പാഴായ്ക്കിടക്കുന്ന പട്ടണവും ദേശവും
കണ്ടു ദുഃഖിച്ചു വിലാപഗീതങ്ങൾ ചമെച്ച ശേഷം
മിസ്രയിലേക്കു പോയി അവിടെവെച്ചു മരിച്ചുപോൽ.

വേദോക്തം.

അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു എങ്കിലും
മഹാകരുണയോടുകൂടെ ഞാൻ നിന്നെ ചേൎത്തുകൊള്ളും. യശായ
൫൪, ൭.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/203&oldid=197134" എന്ന താളിൽനിന്ന് ശേഖരിച്ചത്