താൾ:GaXXXIV6-1.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 198 —

കല്ദയരാജാവായ നെബുഖദ്നേസർ യഹൂദരെ
ആദ്യം ജയിച്ചടക്കി കപ്പം വാങ്ങി. പിന്നെ യോയാ
ഖീൻരാജാവിനെയും ൧൦,൦൦൦ പട്ടാളക്കാർ ആശാ
രികൾ മുതലായവരെയും ബാബേലിലേക്കു കൊണ്ടു
പോയി.

പിന്നേ തന്റെ കീഴിൽ യഹൂദരാജ്യത്തെ ഭരിക്കേ
ണ്ടതിന്നു സെദെക്കിയാ എന്നവനെ വാഴിച്ചു. അ
വൻ ഒമ്പതു വൎഷം ഭരിച്ചു കല്ദയനുകത്തെ തള്ളുവാൻ
തക്കം വന്നു എന്നുവെച്ചു മിസ്രക്കാരെ ആശ്രയിച്ചു
കലഹം ഉണ്ടാക്കിയപ്പോൾ നെബുഖദ്നേസർ സൈ
ന്യങ്ങളോടു കൂടെ വന്നു യരുശലേമിനെ വളഞ്ഞു.
അപ്പോൾ പട്ടണത്തിൽ ക്ഷാമം ഉണ്ടായി, വിശപ്പു
തീൎപ്പാൻ ചില സ്ത്രീകൾ സ്വന്തകുട്ടികളെ കൊന്നു
പാകം ചെയ്തു തിന്നു. രണ്ടു വൎഷം കഴിഞ്ഞു യഹൂദ
ൎക്കു ബലക്ഷയം വന്നപ്പോൾ കല്ദയക്കാർ അകത്തു
കടന്നു. സകലവും നശിപ്പിച്ചുകളഞ്ഞു.

സെദെക്കിയാ ഓടിപ്പോയപ്പോൾ ശത്രുക്കൾ അ
വനെ പിടിച്ചു അവൻ കാണ്കേ അവന്റെ പുത്ര
ന്മാരെ കൊന്നശേഷം പ്രവാചകൻ മുന്നറിയിച്ച പ്ര
കാരം അവന്റെ കണ്ണുകളെ ചൂന്നെടുത്തു ബാബേ
ലിലേക്കു കൊണ്ടു പോയി. പിന്നേ പട്ടണത്തെയും
ദൈവാലയത്തെയും കൊള്ളയിട്ട ശേഷം തീ കൊളു
ത്തി ചുട്ടു ഇടിച്ചു കളഞ്ഞു. ദൈവാലയത്തിലേ
വിശുദ്ധപാത്രങ്ങളെ എടുത്തു ബാബേലിലേക്കു കൊ
ണ്ടു പോയി ബേൽദേവന്റെ അമ്പലത്തിൽ വെച്ചു.
ആ സമയത്തു സാക്ഷിപ്പെട്ടകത്തിന്നു എന്തായിപ്പോ
യി എന്നാരും അറിയുന്നില്ല. നെബുഖദ്നേസർ ചില

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/202&oldid=197133" എന്ന താളിൽനിന്ന് ശേഖരിച്ചത്