താൾ:GaXXXIV6-1.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 194 —

എല്ലാം നീക്കി ജനങ്ങളെ വീണ്ടും വിഗ്രഹാരാധന
യിലേക്കു തന്നേ തിരിപ്പിച്ചു. മരിക്കുംമുമ്പേ അവൻ
ബാബേലിലേക്കു അടിമയായി പോകേണ്ടി വന്നു.
അവിടേ വെച്ചു തന്നെത്താൻ താഴ്ത്തിയതിനാൽ ദൈ
വം അവന്റെ പ്രാൎത്ഥനയെ കേട്ടു സ്വരാജ്യത്തേക്കു
തിരികേ വരുത്തി. അതിന്റെ ശേഷം അവൻ യരു
ശലേമിൽനിന്നു ബിംബാരാധന നീക്കിക്കളഞ്ഞു.

5. അവന്റെ പുത്രനായ അമ്മോൻ തനിക്കു
മുമ്പേ ഉള്ള സകല രാജാക്കന്മാരെക്കാളും അധികം
ദോഷവാനായി രണ്ടു വൎഷം രാജ്യം ഭരിച്ചു മരിച്ച
ശേഷം എട്ടു വയസ്സുള്ള യൊശിയ എന്ന മകന്നു
വാഴ്ച വന്നു. അവൻ യഹോവെക്കു ഇഷ്ടമുള്ളതിനെ
ചെയ്തുകൊണ്ടിരുന്നു. അവൻ ൧൬ വയസ്സോളം മഹാ
ചാൎയ്യന്റെ കീഴിൽ വളൎന്ന ശേഷം രാജ്യഭാരം ഏറ്റു
ബിംബങ്ങളെ നാട്ടിൽനിന്നു നീക്കി. കേടു വന്ന ദൈ
വാലയത്തെ നന്നാക്കുമ്പോൾ മനശ്ശെയുടെ കാല
ത്തിൽ കാണാതെ പോയ മോശെധൎമ്മപുസ്തക
ത്തെ കണ്ടു കിട്ടി. രാജാവു അതിനെ വായിപ്പിച്ചു
അതിൽ പറഞ്ഞ ശാപവാക്കുകളെ കേട്ടു ഭ്രമിച്ചു
തന്റെ വസ്ത്രങ്ങളെ കീറിക്കളഞ്ഞു. അപ്പോൾ ദൈ
വനിയോഗത്താൽ ഹുല്ദാ എന്ന പ്രവാദിനി അവ
നോടു അറിയിച്ചതെന്തെന്നാൽ: "ഈ വാക്കുകളെ
കേട്ടു നിന്റെ മനസ്സുരുകിയതുകൊണ്ടു നീ സമാധാ
നത്തോടെ ശവക്കുഴിയിൽ ഇറങ്ങി, ഞാൻ ഈ സ്ഥ
ലത്തു വരുത്തുന്ന നാശത്തെ കാണാതെ ഇരിക്കും".

യൊശിയാ അതു കേട്ടിട്ടു ഉത്സാഹിച്ചു മോശെ
ധൎമ്മത്തിൽ കല്പിച്ച എല്ലാ ചട്ടങ്ങളെയും ഇസ്രയേ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/198&oldid=197129" എന്ന താളിൽനിന്ന് ശേഖരിച്ചത്