താൾ:GaXXXIV6-1.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 192 —

൪൮. യഹൂദരാജ്യത്തിലേ ഒടുക്കത്തേ
രാജാക്കന്മാർ.

(൨. രാജാ. ൧൬. ൧൮ – ൨൪. ൨.നാളാ. ൨൯. ൩൦. ൩൩.)

1. ഇസ്രയേൽരാജ്യം രണ്ടായി പിരിഞ്ഞു പോയ
തിന്റെ ശേഷം യരുശലേമിൽ ൩൭൨ സംവത്സര
ങ്ങൾക്കകം ദാവീദ്‌വംശക്കാരായ ൨൦ രാജാക്കന്മാർ
രാജ്യഭാരം നടത്തി. യഹൂദയിലേ രാജാക്കന്മാരിൽ
യോശഫാത്ത് ഹിസ്ക്കിയാ യൊശീയാ മുതലായ
വർ ഒഴികേ ശേഷമുള്ളവർ അപ്രാപ്തന്മാരും അധമ
ന്മാരുമായി യഹോവയെ വിട്ടു ബിംബാരാധനമുത
ലായ ദോഷങ്ങളെ ചെയ്തുകൊണ്ടിരുന്നു.

2. ആഹാസ് ബാൾദേവന്നു യരുശലേമിലേ
തെരുക്കളിൽ പീഠങ്ങളെ ഉണ്ടാക്കിച്ചു യഹോവാരാധ
ന നടത്താതിരിക്കേണ്ടതിന്നു ദൈവാലയത്തിലേ വാ
തിലിനെ അടെച്ചുകളഞ്ഞു.

3. അവന്റെ പുത്രനായ ഹിസ്ക്കിയാ യഹോവ
യെ ഭയപ്പെടുക്കൊണ്ടു ദൈവാലയത്തിന്റെ വാതി
ലുകളെ പിന്നേയും തുറന്നുവെച്ചു ബിംബങ്ങളെ പട്ട
ണത്തിൽനിന്നു പുറത്താക്കിക്കളഞ്ഞു, പെസഹപ്പെ
രുന്നാൾ യരുശലേമിൽ വെച്ചു കൊണ്ടാടുവാൻ
൧൦ ഗോത്രക്കാരെ ക്ഷണിക്കയും ചെയ്തു.

ആ സമയത്തു ദശഗോത്രക്കാർ അശ്ശൂർപ്രവാസ
ത്തിന്നു പോകേണ്ടിവന്നപ്പോൾ അനേകർ തങ്ങളു
ടെ ദേശം വിട്ടു ഓടിപ്പോയി യഹൂദരാജ്യത്തിൽ വന്നു
ഹിസ്ക്കിയായെ ആശ്രയിച്ചു പാൎത്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/196&oldid=197127" എന്ന താളിൽനിന്ന് ശേഖരിച്ചത്