താൾ:GaXXXIV6-1.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 191 —

2. ഹൊശെയാരാജാവു മിസ്രക്കാരിൽ ആശ്രയി
ച്ചു അശ്ശൂർരാജാവായ ശൽമനസ്സെരോടു ചെയ്ത സ
ന്ധികരാറെ ലംഘിച്ചപ്പോൾ അവൻ സൈന്യങ്ങ
ളോടു കൂടെ ചുഴലിക്കാറ്റു എന്ന പോലെ വന്നു ശമ
ൎയ്യപട്ടണത്തെ നശിപ്പിച്ചു ൧൦ ഗോത്രക്കാരെ വാഗ്ദ
ത്തദേശത്തുനിന്നു അൎമ്മിന്യമുതലായ അന്യരാജ്യങ്ങ
ളിലേക്കു അടിമകളാക്കി കൊണ്ടു പോയി പാൎപ്പിച്ചു.
അതിന്നു നാം അശ്ശൂർപ്രവാസം എന്നു പേർ വി
ളിക്കുന്നു.

കുറെ ആളുകളെ മാത്രം ഇസ്രയേൽനാട്ടിൽ വ
സിപ്പാൻ സമ്മതിച്ചുള്ളു. അതിന്റെ ശേഷം അ
ശ്ശൂൎയ്യരാജാവു സുറിയ മെസൊപൊതാമ്യ മുതലായ
നാട്ടുകാരെ കൊണ്ടുപോയി പാഴായിപ്പോയ ഇസ്ര
യേല്യരുടെ നാട്ടിൽ കുടിയിരുത്തി ഒരു ആചാൎയ്യനെ
യും വെച്ചു ദൈവമാൎഗ്ഗത്തെ അവൎക്കു ഉപദേശിപ്പിച്ചു.
ഇപ്രകാരം ദശഗോത്രരാജ്യം ഒടുങ്ങി; അതിൽ ശേഷി
ച്ച ഇസ്രയേല്യരും, അങ്ങോട്ടു ചെന്നു പാൎത്തുവന്ന
ജാതിക്കാരും തമ്മിൽ ഇടകലൎന്നുപോകയാൽ ശമ
ൎയ്യർ എന്ന പുതിയ ജാതി ഉത്ഭവിച്ചുവന്നു.


വേദോക്തം.

അവൻ മനുഷ്യന്റെ പ്രവൃത്തിയെ അവന്നു പകരം കൊടുക്കു
ന്നു, അവനവന്റെ മാൎഗ്ഗം പോലേ അവന്നു എത്തിക്കയും ചെയ്യും.
യോബ് ൩൪, ൧൧.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/195&oldid=197126" എന്ന താളിൽനിന്ന് ശേഖരിച്ചത്