താൾ:GaXXXIV6-1.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 190 —

വേദോക്തം.

നിനവെക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു
എഴുനീറ്റു അതിന്നു കുറ്റം വിധിക്കും; എന്തെന്നാൽ അവർ യോനാ
വിന്റെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടു; ഇവിടേ ഇതാ യോ
നാവിലും ഏറിയവൻ. (മത്താ. ൧൨, ൪൧.)

൪൭. ഇസ്രയേല്യരുടെ അശ്ശൂർപ്രവാസം.
(൨. രാജാ. ൧൭, ൧൮.)

1. ആഹാബിന്റെ മരണശേഷം ഇസബേൽ
രാജ്ഞിയെയും ആഹാബിന്റെ കുഡുംബത്തെയും
നിഗ്രഹിച്ച യേഹുരാജാവും യോനാപ്രവാചകന്റെ
കാലത്തു വാണ രണ്ടാം യറോബ്യാം രാജാവും ഏ
റ്റവും വിശിഷ്ട വാഴികളായിരുന്നു. ഇസ്രയേൽ രാജ്യ
ത്തിൽ ആകേ ൧൯ രാജാക്കന്മാർ വാഴ്ച നടത്തി. ഓരോ
രുത്തൻ മറ്റവനെ കൊന്നും താൻ കരേറി വാണും
മറ്റൊരുത്തന്റെ അതിക്രമത്താൽ നീങ്ങിയുംകൊ
ണ്ടിരുന്നതിനാൽ അവരുടെ വാഴ്ച കാലം സാധാര
ണയായി ചുരുക്കമായിരുന്നു. സുറിയാണിക്കാർ പി
ന്നെയും ഇസ്രയേൽരാജ്യത്തെ അതിക്രമിച്ചു കവൎച്ച
യും നാശവും ചെയ്തുപോന്നു. പ്രവാചകന്മാർ ബു
ദ്ധിപറഞ്ഞു ദൈവത്തിന്റെ ഭയങ്കരന്യായവിധികളെ
അറിയിച്ചുകൊണ്ടിരുന്നിട്ടുപോലും ഇസ്രയേൽജന
ത്തിന്നു ബോധം വരാതെ ബിംബസേവയിലും വലിയ
പാപങ്ങളിലും രസിച്ചു ലയിച്ചുപോന്നു. ഒടുവിൽ
ബലമുള്ള അശ്ശൂൎയ്യപ്പടകൾ വന്നു രാജ്യത്തെ പിടിച്ച
ടക്കി കപ്പം വാങ്ങിക്കൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/194&oldid=197125" എന്ന താളിൽനിന്ന് ശേഖരിച്ചത്