താൾ:GaXXXIV6-1.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 186 —

പ്രവാചകന്റെ ബാലകൻ പുലൎച്ചെക്കു എഴുനീ
റ്റു ശത്രുസൈന്യത്തെയും തേർകുതിരകളെയും കണ്ട
പ്പോൾ: "യജമാനനേ, അയ്യോ, കഷ്ടം! നാം എന്തു
ചെയ്യേണ്ടു?" എന്നു വിളിച്ചു പറഞ്ഞു. എന്നാൽ
എലീശാ: "പേടിക്കേണ്ടാ. നമ്മുടെ പക്ഷത്തു നില്ക്കു
ന്നവർ ഇവരേക്കാൾ അധികമാകുന്നു" എന്നു പറഞ്ഞു
പ്രാൎത്ഥിച്ച ശേഷം യഹോവ ആ ബാലകന്റെ കണ്ണു
കളെ തുറന്നു, അവൻ നോക്കിയപ്പേൾ മലമേൽ നിറ
ഞ്ഞും എലീശായെ ചുറ്റിനിന്നും കൊണ്ടിരിക്കുന്ന
അഗ്നിമയമായ തേർകുതിരകളെ കാണുകയും ചെയ്തു.

പിന്നെ യഹോവ ഈ സുറിയാണിക്കാരെ കുരുട
രാക്കിയ ശേഷം എലീശാ അവരെ ശമൎയ്യയിലെ രാ
ജാവിന്റെ അടുക്കൽ നടത്തി അവന്റെ പ്രാൎത്ഥന
പ്രകാരം ദൈവം അവിടെവെച്ചു അവരുടെ കണ്ണു
കളെ തുറന്നു. പിന്നേ രാജാവു എലീശായുടെ ആ
ലോചനപ്രകാരം ശത്രുക്കളെ നശിപ്പിക്കാതെ അവ
രെ സൽക്കരിച്ചു മടക്കി അയക്കയും ചെയ്തു. ആ സ
മയം തുടങ്ങി സുറിയക്കാർ ഇസ്രയേല്യരെ ആക്രമി
ക്കാതെ ഇരുന്നു.

വേദോക്തങ്ങൾ.

൧. നീ നരച്ചവന്റെ മുമ്പാകെ എഴുനീല്ക്കയും വൃദ്ധന്റെ മുഖ
ത്തെ ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും ചെ
യ്യേണം; ഞാൻ യഹോവ ആകുന്നു. ൩. മോശെ ൧൯, ൩൨.

൨. ലോഭത്തിൽ സൂക്ഷിച്ചു കരുതിക്കൊവിൻ; എന്തെ
ന്നാൽ അധികത്വംകൊണ്ടു ഒരുത്തന്നും തന്റെ വസ്തുക്കളിൽനിന്നു
ജീവൻ ഉണ്ടാകുന്നതല്ല. ലൂക്ക് ൧൨, ൧൫.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/190&oldid=197121" എന്ന താളിൽനിന്ന് ശേഖരിച്ചത്