താൾ:GaXXXIV6-1.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 15 -

ഉണ്ടായവരും മാത്രം ശേഷിച്ചു. അങ്ങനേ വെള്ളം
ഭൂമിയുടെ മേൽ ൧൫൦ ദിവസത്തോളം നിന്നു. പി
ന്നേ ദൈവം നോഹയെ ഓൎത്തു ഒരു കാറ്റു വരുത്തി;
അപ്പോൾ വെള്ളം കുറഞ്ഞു പെട്ടകം അറാറാത്ത്
എന്ന മലയിൽ ഉറച്ചു. രണ്ടരമാസം ചെന്ന ശേ
ഷം വെള്ളങ്ങൾ അധികം കുറഞ്ഞു പോയി, മലശി
ഖരങ്ങൾ കണ്ടു തുടങ്ങി. പിന്നേയും ൪൦ ദിവസം
കഴിഞ്ഞാറെ നോഹ പെട്ടകത്തിന്റെ കിളിവാതിൽ
തുറന്നു ഒരു മലങ്കാക്കയെ പുറത്തു വിട്ടു. അതു മട
ങ്ങിവരാതെ വെള്ളം വറ്റിപ്പോകുന്നതു വരേ വന്നും
പോയും കൊണ്ടിരുന്നു. പിന്നെ ഒരു പ്രാവിനെ വിട്ടു;
അതു തന്റെ ഉള്ളങ്കാല്ക്കു, ആശ്വാസസ്ഥലം കാണാ
തെ തിരിച്ചു വന്നു. ഏഴു ദിവസത്തിന്റെ ശേഷം
ആ പ്രാവിനെ പിന്നേയും വിട്ടപ്പോൾ അതു ഒരു
ഒലിവവൃക്ഷത്തിന്റെ ഇല കൊത്തി കൊണ്ടു വന്നു.
അവൻ ഏഴു ദിവസം കഴിഞ്ഞിട്ടു പിന്നെയും ആ

2*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/19&oldid=196884" എന്ന താളിൽനിന്ന് ശേഖരിച്ചത്