താൾ:GaXXXIV6-1.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 185 —

നയേമാൻ തിരിച്ചുപോകുമ്പോൾ എലീശായു
ടെ പണിക്കാരനായ ഗെഹാസി ആ കാഴ്ചകളെ
മോഹിച്ചു വഴിയെ ഓടിച്ചെന്നു: "ഇപ്പോൾ തന്നേ
രണ്ടു പ്രവാചകന്മാർ എന്റെ വീട്ടിൽ വന്നു അവൎക്കു
വേണ്ടി ഒരു താലന്തു വെള്ളിയെയും രണ്ടു ജോഡു
വസ്ത്രങ്ങളെയും കൊടുത്തയക്കേണം എന്നു യജമാന
ന്റെ അപേക്ഷ" എന്ന വ്യാജം പറഞ്ഞു അവയെ
വാങ്ങി തിരിച്ചുപോയി മറച്ചുവെച്ചു.

പിന്നെ വീട്ടിൽ എത്തിയപ്പോൾ എലീശാ:"ഗെ
ഹാസിയേ, നീ എവിടേനിന്നു വരുന്നു" എന്നു ചോ
ദിച്ചതിന്നു. അവൻ : "ഞാൻ എങ്ങും പോയിട്ടില്ല"
എന്നുത്തരം പറഞ്ഞു. അതിനു പ്രവാചകൻ : ന
യേമാൻ രഥത്തിൽനിന്നു കിഴിഞ്ഞു നിന്നെ എതി
രേറ്റതു ഞാൻ കണ്ടില്ലയോ? ദ്രവ്യവും വസ്ത്രങ്ങളും
വാങ്ങി നിലംപറമ്പുകളെയും മറ്റും മേടിക്കേണ്ടതി
ന്നു ഇപ്പോൾ സമയമോ? നയേമാനിൽനിന്നു മാറിയ
കുഷ്ഠം നിണക്കും സന്തതിക്കും എന്നേക്കും പിടിക്കും"
എന്നു കല്പിച്ച ഉടനെ പണിക്കാരന്നു കുഷ്ഠം പിടിച്ചു
അവൻ സ്വന്ത ഭവനത്തിലേക്കു പോകയും ചെയ്തു.

4. അതിൽപിന്നെ ഇസ്രയേൽരാജാവു സുറിയാ
ണിക്കാരോടു പടകൂടിയപ്പോൾ എലീശാ ശത്രുപാ
ളയത്തിൽ നടക്കുന്നതെല്ലാം രാജാവിനോടു അറിയി
ച്ചു. സുറിയരാജാവു ആയതിനെ കേട്ടറിഞ്ഞപ്പോൾ
കോപിച്ചു എലീശാ പാൎത്തുവന്ന ദോദാൻപട്ടണ
ത്തെ വളഞ്ഞു പ്രവാചകനെ പിടിച്ചു കൊണ്ടു വരു
വാൻ സൈന്യങ്ങളെ അയച്ചു.. ശത്രുക്കൾ രാത്രിയിൻ
എത്തി പട്ടണത്തെ വളഞ്ഞു. .

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/189&oldid=197120" എന്ന താളിൽനിന്ന് ശേഖരിച്ചത്