താൾ:GaXXXIV6-1.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

ക്കാർ എന്റെ രണ്ടു പുത്രന്മാരെ അടിമകളാക്കി
കൊണ്ടു പോകുവാൻ വന്നിരിക്കുന്നു" എന്നു സങ്കട
പ്പെട്ടു പറഞ്ഞു. എലീശാ: "നിന്റെ വീട്ടിൽ എന്തു
ള്ളൂ?" എന്നു ചോദിച്ചതിന്നു അവൾ: "നിന്റെ
ദാസിക്കു ഒരു കുടം എണ്ണ മാത്രം ഉണ്ടു" എന്നു പറ
ഞ്ഞാറെ അവൻ: "നീ പോയി അയല്ക്കാരത്തികളോടു
ഒഴിഞ്ഞ പാത്രങ്ങളെ ചോദിച്ചുവാങ്ങി, പിന്നേനീയും
പുത്രന്മാരും വീട്ടിൽ ചെന്നു വാതിൽ അടെച്ചു കുട
ത്തിൽനിന്നു എണ്ണയെ ഉള്ള പാത്രങ്ങളിൽ വക്കോളം
നിറെക്ക" എന്നു കല്പിച്ചു. അവൾ അപ്രകാരം
ചെയ്തു പാത്രങ്ങളെ നിറെച്ചു തീൎന്നപ്പോൾ മകനോടു:
"ഇനിയും ഒരു പാത്രം കൊണ്ടത്തരിക" എന്നു പറ
ഞ്ഞതിന്നു: "പാത്രമിനിയില്ല" എന്നു അവൻ പറ
ഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. പിന്നേ എ
ലീശാ: "എണ്ണ വിറ്റു നിന്റെ കടം തീൎക്ക, ബാക്കി
യുള്ളതുകൊണ്ടു നീയും പുത്രന്മാരും അഹോവൃത്തി
കഴിച്ചുകൊൾക" എന്നു പറഞ്ഞു.

3. പിന്നെ സുറിയാണിരാജാവിന്റെ പടനായ
കനായ നയേമാന്നു കുഷ്ഠരോഗമായിരുന്നു. അവ
ന്റെ ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയേല്യസ്ത്രീ
അതു കണ്ടപ്പോൾ: "എന്റെ യജമാനൻ ശമൎയ്യയിൽ
പാൎക്കുന്ന പ്രവാചകനെ ചെന്നു കണ്ടാൽകൊള്ളാം;
ആയവൻ രോഗശാന്തി വരുത്തും" എന്നു ബോധി
പ്പിച്ചു.

അപ്പോൾ നയേമാൻ വളരെ സമ്മാനങ്ങളെ
എടുത്തു തേരിൽ കയറി ഇസ്രയേൽനാട്ടിലേക്കു യാത്ര
യായി. അവൻ പ്രവാചകന്റെ ഭവനത്തിന്റെ


16*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/187&oldid=197118" എന്ന താളിൽനിന്ന് ശേഖരിച്ചത്