താൾ:GaXXXIV6-1.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 14 -

മുറികളോടുകൂടെ ഉണ്ടാക്ക, അതിൽ നീയും ഭാൎയ്യാപു
ത്രന്മാരും പ്രവേശിക്കയും ജീവരക്ഷക്കായിട്ടു നിന്നോടു
കൂടെ സകല ജന്തുക്കളിൽനിന്നും ആണും പെണ്ണുമാ
യി ഈരണ്ടീരണ്ടു അതിൽ കയറ്റുകയും നിങ്ങൾക്കും
അവക്കും ഭക്ഷിപ്പാൻ വേണ്ടുന്നതെല്ലാം ശേഖരിക്ക
യും ചെയ്ക". അതു നോഹ അനുസരിച്ചു സകല
വും ചെയ്തു തീൎത്തു.

4. നോഹ തന്റെ ൬൦൦-ാം വയസ്സിൽ കുഡും
ബത്തോടു കൂടെ പെട്ടകത്തിൽ പ്രവേശിച്ചു. ദൈ
വം അതിനെ അടെച്ച ശേഷം മഹാ ആഴത്തിലേ
ഉറവുകൾ എല്ലാം പിളൎന്നു, ആകാശത്തിലുള്ള ജല
ദ്വാരങ്ങളും തുറന്നു. പിന്നേ ൪൦ രാവും പകലും
ഭൂമിയിൽ ഇടവിടാതെ മഴ പെയ്തപ്പോൾ വെള്ളങ്ങൾ
വൎദ്ധിച്ചു പെട്ടകം മേല്പോട്ടു പൊങ്ങി. അങ്ങോട്ടും ഇ
ങ്ങോട്ടും, ഒഴുകി. പിന്നേയും വെള്ളം വൎദ്ധിച്ചു പൎവ്വ
തശിഖരങ്ങളിൽനിന്നു ൧൫ മുഴം മേല്പെട്ടു പൊങ്ങി.
അപ്പോൾ സൎവ്വ ജീവജാലങ്ങളും മനുഷ്യരും നശിച്ചു
പോയി; നോഹയും അവനോടു കൂടെ പെട്ടകത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/18&oldid=196882" എന്ന താളിൽനിന്ന് ശേഖരിച്ചത്