താൾ:GaXXXIV6-1.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

രെ ഉണ്ടാക്കി എന്റെ ജനത്തെ വിഗ്രഹാരാധനയി
ലേക്കു നടത്തിയതുകൊണ്ടു ഞാൻ നിന്റെ കുഡും
ബത്തിന്നു മൂലഛേദം വരുത്തും" എന്നരുളിച്ചെയ്തു.
അതു അവന്റെ പുത്രന്റെ കാലത്തു തന്നേ സംഭ
വിച്ചു. അപ്രകാരം പിന്നേ വാണ രാജകുഡുംബ
വും നശിച്ചുപോയി. അതിന്റെ ശേഷം അമ്രി
എന്ന സേനാപതി രാജാവായി തീൎന്നു ശമൎയ്യ എന്ന
പട്ടണത്തെ പണിയിച്ചു. ഇവന്റെ ശേഷം ആ
ഹാബ് രാജ്യഭാരം ഏല്ക്കുകയും ചെയ്തു.

വേദോക്തം.

നീതി എന്നതു ജാതിയെ ഉയൎത്തും, വംശങ്ങളുടെ ദൂഷ്യം പാപം
തന്നേ. സദൃശം ൧൪, ൩൪.

൪൪. ഏലീയാപ്രവാചകൻ.
(൧. രാജാ. ൧൭. ൧൮. ൧൯. ൨. രാജാ. ൧.)

1. യഹോവയെ വെടിഞ്ഞു അന്യദേവകളെ
സേവിച്ച രാജാക്കന്മാരിൽ ആഹാബ് എന്നവൻ
പ്രധാനനായിരുന്നു. അവന്റെ ഭാൎയ്യയായ ഇസ
ബേൽ ശമൎയ്യപട്ടണത്തിൽ ശോഭയുള്ള ക്ഷേത്ര
ങ്ങളെ പണിയിച്ചു അവറ്റിൽ സിദോന്യദേവകളെ
പ്രതിഷ്ഠിച്ചു. ബാൾദേവന്നു നാനൂറ്റമ്പതും അ
ഷേറാ എന്ന ദേവിക്കു നാനൂറും പൂജാരികളെ വെ
ച്ചു, ആ ക്രൂരസേവയെ ഇസ്രയേലിൽ നടപ്പാക്കി.
അതല്ലാതെ അവൾ യഹോവയെ മാനിച്ചു സേ
വിക്കുന്നവരെ ഹിംസിച്ചു പ്രവാചകന്മാരെ കൊന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/177&oldid=197108" എന്ന താളിൽനിന്ന് ശേഖരിച്ചത്