താൾ:GaXXXIV6-1.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 172 —

"ഹേ തറയേ, യഹോവയുടെ വാക്കു കേൾ്ക്കുക; ദാവീദ്
വംശത്തിൽനിന്നു ജനിപ്പാനുള്ള യൊശിയാ നിന്റെ
മേൽ പൂജാരികളെ അറുത്തു, മനുഷ്യാസ്ഥികളെ ഇട്ടു
ചുടും" എന്നും മറ്റും പ്രവചിച്ചതു കേട്ടപ്പോൾ
യറോബ്യാം കൈനീട്ടി: "അവനെ പിടിപ്പിൻ" എന്നു
കല്പിച്ചു. ഉടനെ തന്റെ നീട്ടിയ കൈ മടക്കിക്കൂടാ
തവണ്ണം സ്തംഭിച്ചുപോയി, തറ പിളൎന്നു ചാരം തൂകി.
പിന്നേ രാജാവു പ്രവാചകനോടു: "നീ എനിക്കു
വേണ്ടി യഹോവയോടു പ്രാൎത്ഥിക്ക" എന്നു അപേ
ക്ഷിച്ചപ്പോൾ അവൻ പ്രാൎത്ഥിച്ചു, രാജാവിന്റെ
കൈ സ്വസ്ഥമായി വരികയും ചെയ്തു. അനന്തരം
ആ ദീൎഘദൎശി ദൈവകല്പനപ്രകാരം താമസിക്കാതെ
തന്റെ വീട്ടിലേക്കു യാത്രയായപ്പോൾ വൃദ്ധനായ
മറെറാരു ദീൎഘദൎശി ബേഥേലിൽനിന്നു അവന്റെ
വഴിയെ ഓടി കളവു പറഞ്ഞു തെറ്റിച്ചു മടക്കി വീ
ട്ടിൽ പാൎപ്പിച്ചു. ആയവൻ ദൈവകല്പനെക്കു വിരോ
ധമായി ഭക്ഷിച്ചു കുടിച്ച ശേഷം കഴുതപ്പുറത്തു കയ
റി തന്റെ സ്ഥലത്തേക്കു പുറപ്പെട്ടുപോയി. വഴി
ക്കൽ വെച്ചു ഒരു സിംഹം അവനെ കണ്ടു പിടിച്ചു
കൊന്നു, കഴുതയെയും ശവത്തെയും തൊടാതെ അ
വിടെ തന്നെ നിന്നുകൊണ്ടിരുന്നു. വൃദ്ധനായ ദീൎഘ
ദൎശി ആ അവസ്ഥ കേട്ടപ്പോൾ, ഇതു അനുസരണ
ക്കേടിന്നുള്ള ശിക്ഷ എന്നറിഞ്ഞു പോയി ശവത്തെ
എടുത്തു കുഴിച്ചിട്ടു.

യറോബ്യാം ഇപ്രകാരമുള്ള ദൈവശിക്ഷകളെ കണ്ടിട്ടും
തന്റെ ദുഷ്ടവഴിയിൽനിന്നു തിരിഞ്ഞു വരാ
യ്കയാൽ യഹോവ അവനോടു: "നീ അന്യദേവന്മാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/176&oldid=197107" എന്ന താളിൽനിന്ന് ശേഖരിച്ചത്