താൾ:GaXXXIV6-1.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

നോക്കികൊൾ്ക" എന്നു പറഞ്ഞു പിരിഞ്ഞു. ഇപ്ര
കാരം പത്തുഗോത്രങ്ങൾ ദാവീദ് സ്വരൂപത്തിൽ
നിന്നു വേർപിരിഞ്ഞു തങ്ങൾക്കായിട്ടു ഒർ ഇസ്രയേ
ല്യരാജ്യത്തെ സ്ഥാപിച്ചു, യറോബ്യാം എന്ന പ്രാപ്തി
യുള്ള നായകനെ രാജാവാക്കി വാഴിക്കയും ചെയ്തു.

പിന്നേ റഹബ്യാം പിരിഞ്ഞു പോയ ഇസ്രയേ
ല്യരോടു പകവീളുവാൻ യുദ്ധത്തിന്നു വട്ടം കൂട്ടി പുറ
പ്പെട്ടപ്പോൾ യഹോവ ശമയ്യാ എന്ന പ്രവാച
കനെ അയച്ചു പറയിച്ചതു: "നിങ്ങൾ സഹോദര
ന്മാരോടു പൊരുതുവാൻ ചെല്ലാതെ മടങ്ങിപ്പോകു
വിൻ! ഈ കാൎയ്യം എന്നിൽനിന്നു ഉണ്ടായ്വന്നു." ഇതു
കേട്ടപ്പോൾ അവർ അനുസരിച്ചു മടങ്ങിപ്പോയി.
ഇങ്ങിനെ ഇസ്രയേല്യർ രണ്ടംശങ്ങളായി പിരിഞ്ഞു
പോയി. യരുശലേം എന്ന മുഖ്യപട്ടണമുള്ള യഹൂ
ദരാജ്യത്തിൽ റഹബ്യാം വാണു; രണ്ടാം അംശമോ
യറോബ്യാം വാണ ഇസ്രയേൽരാജ്യം തന്നേ. ആദി
യിൽ ഇതിന്റെ മുഖ്യപട്ടണം ശിഖേം ആയിരുന്നു,
പിന്നെയോ തീൎത്സ ശമൎയ്യ എന്നീ സ്ഥലങ്ങൾ പ്രധാ
നമായി തീൎന്നു.

2. എന്നാൽ യറോബ്യാം ഇസ്രയേൽദൈവമായ
യഹോവയെ വിട്ടു ആരാധനെക്കായി ബേഥേൽ
ദാൻ എന്ന രണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ
പ്രതിഷ്ഠിച്ചു; ഇസ്രയേല്യർ പെരുനാളിന്നു യരുശലേ
മിലേക്കു പോകുന്നതു വിരോധിച്ചു. പിന്നേ ബേഥേ
ലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മേൽ യറോബ്യാം
താൻ പൂജകഴിപ്പാൻ ഭാവിച്ചപ്പോൾ യഹോവ യഹൂ
ദയിൽനിന്നു കല്പിച്ചയച്ച ഒരു പ്രവാചകൻ ചെന്നു:


15*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/175&oldid=197106" എന്ന താളിൽനിന്ന് ശേഖരിച്ചത്