താൾ:GaXXXIV6-1.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 169 —

കാത്തുകൊള്ളായ്കയാൽ ഞാൻ രാജ്യത്തെ നിന്റെ
കയ്യിൽനിന്നു എടുത്തു നിന്റെ ദാസന്നു കൊടുക്കും.
ഞാൻ തെരിഞ്ഞെടുത്ത യരുശലേമിൻ നിമിത്തവും
എൻ ദാസനാകുന്ന ദാവീദിൻ നിമിത്തവും ഒരു ഗോ
ത്രത്തെ മാത്രം നിന്റെ മകന്നു കൊടുക്കും" എന്നു അ
റിയിച്ചു. ശലോമോൻ ൪൦ കൊല്ലം ഇസ്രയേലി
ന്മേൽ വാണ ശേഷം മരിച്ചു.

വേദോക്തങ്ങൾ.

൧. കണ്ടാലും കൎത്താവിൻ ഭയമേ ജ്ഞാനം, തിന്മ വിട്ടു മാറുന്ന
തേ വിവേകം എന്നു തന്നേ. യോബ് ൨൮, ൨൮.

൨. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നി
ച്ചു ഉയിൎത്തെഴുനീറ്റു അതിന്നു കുറ്റം വിധിക്കും; എന്തെന്നാൽ അ
വൾ ശലൊമോന്റെ ജ്ഞാനത്തെ കേൾപ്പാൻ ഭൂമിയുടെ അറുതിക
ളിൽനിന്നു വന്നു; ഇവിടേ ഇതാ ശലൊമോനിലും ഏറിയവൻ.
മത്താ. ൧൨, ൪൨.

൪൩. രാജ്യവിഭാഗം.
(൧. രാജാ. ൧൨. ൧൩. ൧൫. ൧൬.)

1. ശലോമോൻ മരിച്ചതിന്റെ ശേഷം പുതിയ
രാജാവിനെ വാഴിപ്പാൻ ഇസ്രയേൽപുത്രന്മാരെല്ലാ
വരും ശിഖേമിൽ വന്നുകൂടി. അവർ ശലോമോന്റെ
പുത്രനായ റഹബ്യാമിന്റെ ദുശ്ശീലവും ക്രൂരഭാവ
വും അറിഞ്ഞിട്ടു യറോബ്യാമെന്ന മദ്ധ്യസ്ഥൻ മുഖാ
ന്തരം അവനോടു: "നിന്റെ പിതാവു ഞങ്ങളുടെ
മേൽ നുകം ഭാരമാക്കിയിരിക്കുന്നു; നീ അതിൻ ഘനം
കുറെച്ചു ഞങ്ങൾക്കു ഗുണം വരുത്തിയാൽ ഞങ്ങൾ


15

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/173&oldid=197104" എന്ന താളിൽനിന്ന് ശേഖരിച്ചത്