താൾ:GaXXXIV6-1.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 168 —

കീൎത്തിയേറിയവൻ ആയിരുന്നു. ഇസ്രയേൽ അവ
ന്റെ വാഴ്ചയിൽ സമാധാനത്തോടെ പാൎത്തു രാജ്യ
ത്തിലേ ഫലപുഷ്ടിസുഖേന അനുഭവിച്ചു. അവൻ
ഓരോ ദിക്കുകളിൽ കപ്പലുകളെ അയച്ചു കച്ചവടം
നടത്തി, ദൂരദേശങ്ങളിൽനിന്നു രാജാക്കന്മാരും അവ
നെ ചെന്നു കണ്ടു, അവന്റെ ജ്ഞാനത്തെ കേട്ടു
വിസ്മയിച്ചു. അറബിദേശത്തിൽനിന്നു വന്ന രാജ്ഞി
അവന്റെ തേജസ്സിനെ കണ്ടു അവന്റെ ജ്ഞാന
മൊഴികൾ കേട്ടശേഷം അവനോടു: "ഞാൻ സ്വദേ
ശത്തിൽ പാൎത്തുവരുമ്പോൾ നിന്റെ ജ്ഞാനവിശേ
ഷതകളെക്കുറിച്ചു കേട്ടതു വിശ്വസിപ്പാൻ കഴിയായ്ക
കൊണ്ടു കണ്ണാലെ കാണ്മാൻ വന്നിരിക്കുന്നു; എന്നാൽ
ഇപ്പോൾ ഞാൻ കണ്ടതിന്റെ പാതിപോലും ഞാൻ
കേട്ടിട്ടില്ല" എന്നു പറഞ്ഞു. അവന്റെ സുഭാഷി
തഗ്രന്ഥം ഈ നാളോളം ബുദ്ധിമാന്മാൎക്കും ബുദ്ധി
ഹീനന്മാൎക്കും ഫലമേകുന്ന ജ്ഞാനവൃക്ഷം പോലെ
നില്ക്കുന്നു.

4. ഇത്ര ജ്ഞാനവിശേഷം രാജാവിന്നുണ്ടായി എ
ങ്കിലും അതിനാൽ പാപത്തിൽനിന്നു തെറ്റി ശുദ്ധ
നായി പാൎത്തു എന്നല്ല, അവൻ സീദോൻ തൂർ മി
സ്രാ മുതലായ ദേശങ്ങളിൽനിന്നും കനാൻവംശ
ത്തിൽനിന്നും മറ്റും അനേക രാജപുത്രിമാരെ വരു
ത്തി ഭാൎയ്യമാരാക്കി കോവിലകത്തു പാൎപ്പിച്ചു. അവർ
തങ്ങളുടെ ബിംബങ്ങളെയും കൊണ്ടു വന്നു സേവി
ച്ചതുകൊണ്ടു വയസ്സുനായ ശലോമോന്റെ മനസ്സി
നെ വഷളാക്കിക്കളഞ്ഞു. അതുകൊണ്ടു യഹോവ
കോപിച്ചു അവനോടു : "നീ എന്റെ നിയമങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/172&oldid=197103" എന്ന താളിൽനിന്ന് ശേഖരിച്ചത്