താൾ:GaXXXIV6-1.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

രണ്ടു രാജാക്കന്മാരുടെ പണിക്കാർ വേണ്ടുന്ന മരങ്ങ
ളെയും കല്ലുകളെയും കൊണ്ടു വന്നു ഒരുക്കി വെച്ചു.

ഏഴു സംവത്സരം കൊണ്ടു ശലോമോൻ മൊറി
യാപൎവ്വതത്തിന്മേൽ ദൈവാലയത്തിന്റെ വലിയ
പണി തീൎത്ത ഉടനെ പ്രതിഷ്ഠെക്കും കൂടാരനാൾക്കും
ആയിട്ടു യരുശലേമിൽ മഹാസംഘം കൂടിവന്നു.
പുരോഹിതന്മാർ സാക്ഷിപ്പെട്ടകത്തെ അതിപരിശു
ദ്ധസ്ഥലത്തു വെച്ചു, പുറത്തു വന്ന ശേഷം ദൈവതേ
ജസ്സു വാഗ്ദത്തപ്രകാരം മേഘത്തോടുകൂടെ ഇറങ്ങി ആ
ലയത്തിൽ നിറഞ്ഞു, രാജാവു ദൈവത്തെ വണങ്ങി
ഇസ്രയേലിനെ അനുഗ്രഹിച്ചു. പിന്നെ പ്രാൎത്ഥിച്ച
തിവ്വണ്ണം: "ഇസ്രയേൽ ദൈവമായ യഹോവയേ,
നീ ഭൂമിയിൽ സാക്ഷാൽ വസിക്കുമോ? നിന്നെ കൊ
ള്ളുവാൻ സ്വൎഗ്ഗം മതിയാകുന്നില്ലല്ലൊ, പിന്നെ ഞാൻ
പണിയിച്ച ഈ ഭവനം എന്തുമാത്രം? എങ്കിലും
അടിയൻ ഇന്നു സ്തുതിച്ചു പ്രാൎത്ഥിക്കുന്നതിനെ കേട്ടു
യാചനെക്കായി തിരിച്ചുതൃക്കണ്ണും ചെവിയും ഈ സ്ഥ
ലത്തിന്മീതെ രാപ്പകൽ തുറന്നിരിക്കേണമേ! നിന്റെ
ജനമാകുന്ന ഇസ്രയേലാകട്ടേ അന്യനാകട്ടേ ഈ സ്ഥ
ലത്തു പ്രാൎത്ഥിക്കുമ്പോൾ നീ കേട്ടു ഉത്തരം അരുളേ
ണമേ!"

ശലോമോൻരാജാവു ൨൨,൦൦൦ കാളകളെയും
൧൨൦,൦൦൦ ആടുകളെയും ബലിയാക്കി അൎപ്പിച്ചു. ജന
ങ്ങൾ ൧൪ ദിവസത്തോളം സന്തോഷിച്ച ശേഷം
സ്വന്തവീടുകളിലേക്കു പോകയും ചെയ്തു .

3. ശലോമോന്നുണ്ടായ ജ്ഞാനം സമ്പത്തു മഹ
ത്വം എന്നിവറ്റാൽ അവൻ എല്ലാ രാജാക്കന്മാരിലും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/171&oldid=197102" എന്ന താളിൽനിന്ന് ശേഖരിച്ചത്