താൾ:GaXXXIV6-1.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 13 -

വേദോക്തങ്ങൾ.

൧. വിശ്വാസത്താൽ ഹാബെൽ ദൈവത്തിന്നു കായിനെക്കാളും
ഉത്തമബലിയെ കഴിച്ചു. എബ്രാ. ൧൧, ൪.

൨. പുരുഷന്റെ കോപം ദൈവനീതിയെ നടത്തുന്നില്ലല്ലോ.
യാക്കോ. ൧, ൨൦.

൪. ജലപ്രളയം.

(൧. മോശെ ൬ - ൯.)

1. ആദ്യമനുഷ്യൎക്കു ആരോഗ്യവും ദീൎഘായുസ്സും
വളരെ ഉണ്ടായിരുന്നു. ദീൎഘായുസ്സും നിമിത്തം മനു
ഷ്യവൎഗ്ഗം ഭൂമിയിൽ പെരുകിയ പ്രകാരം തന്നെ അ
ഹംഭാവം ശാഠ്യം കാമവികാരം മുതലായ ദുൎഗ്ഗുണങ്ങ
ളും അതിക്രമിച്ചു വന്നു. അതുകൊണ്ടു യഹോവ:
"മനുഷ്യനിൽ എന്റെ ആത്മാവു എപ്പോഴും വാഴക
യില്ല, കാരണം അവൻ ജഡമാകുന്നു. എങ്കിലും
കാലം നൂറ്റിരുപതു സംവത്സരമാകും" എന്നു കല്പിച്ചു.


2. മനുഷ്യർ മാനസാന്തരം ചെയ്യാതെ അധികം
വഷളായി തീരുന്നു എന്നു യഹോവ കണ്ടപ്പോൾ:
"ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിൽനിന്നു നശി
പ്പിക്കും എന്നരുളിച്ചെയ്തു.

3. അക്കാലത്തു നോഹ എന്നു പേരായി നീതി
മാനും ഉത്തമനുമായ ഒരു മനുഷ്യനുണ്ടായിരുന്നു. അ
വൻ ദൈവത്തോടുകൂടെ നടന്നതുകൊണ്ടു അവന്നു
ദൈവകൃപ ലഭിച്ചു. ദൈവം അവനോടു കല്പിച്ചു:
"ഞാൻ ഭൂമിയിൽ വെള്ളപ്പെരുക്കം വരുത്തുവാൻ ഭാ
വിക്കുന്നതുകൊണ്ടു നീ ൩൦൦ മുഴം നീളവും ൫൦ മുഴം
വീതിയും ൩൦ മുഴം ഉയരവുമുള്ള ഒരു പെട്ടകം പല

2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/17&oldid=196879" എന്ന താളിൽനിന്ന് ശേഖരിച്ചത്