താൾ:GaXXXIV6-1.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

ക്കു പ്രാപ്തിയുള്ള പുരുഷന്മാരെ എണ്ണുവിൻ" എന്നു
കല്പിച്ചു. യോവാബ് ഈ കാൎയ്യം ദൈവത്തിന്നു
അനിഷ്ടം എന്നറിഞ്ഞു വിരോധിച്ചു എങ്കിലും രാജാ
വു കേൾ്ക്കായ്കകൊണ്ടു തലവന്മാരോടു കൂടെ പുറപ്പെട്ടു
ഒമ്പതു മാസത്തിന്നകം എല്ലാവരെയും എണ്ണിച്ചാ
ൎത്തി കണക്കു അറിയിച്ചു. അപ്പോൾ മാത്രമേ രാ
ജാവു ഇതു അകൃത്യം എന്നു ബോധിച്ച ദുഃഖിച്ചുള്ളു;
"യഹോവയേ, ഞാൻ ചെയ്ത പാപത്തെ ക്ഷമിക്കേ
ണമേ!" എന്നു അപേക്ഷിച്ചു.

അപ്പോൾ ദൈവനിയോഗത്താൽ പ്രവാചക
നായ ഗാദ് രാജാവിനെ ചെന്നു കണ്ടു: "യഹോവ
മൂന്നിൽ ഒന്നു തെരിഞ്ഞെടുപ്പാൻ നിന്നോടു കല്പി
ക്കുന്നു. ഏഴു വൎഷത്തെ ക്ഷാമമോ മൂന്നു മാസത്തെ
തോല്മയോ മൂന്നു ദിവസത്തെ രോഗബാധയോ ഏതു
വേണ്ടു?" എന്നു ചോദിച്ചു. അതു കേട്ടാറെ ദാവീദ്
കുലുങ്ങി: "എനിക്കു ഏറ്റവും വ്യാകുലമുണ്ടു; നാം
യഹോവയുടെ കയ്യിൽ വീഴുക; അവന്റെ കരളലി
വും വലിയതല്ലോ. മനുഷ്യരുടെ കയ്യിൽ വീഴരുതേ"
എന്നു പറഞ്ഞു.

യഹോവ ദുൎവ്യാധിയെ ഇസ്രയേലിൽ വരുത്തി
ദാനിൽനിന്നു ബെൎശബാ വരെക്കും ൭൦,൦൦൦ ജന
ങ്ങൾ മരിക്കയും ചെയ്തു. പിന്നേ ദൈവദൂതൻ യരു
ശലേമിൽ നാശം ചെയ്യുമ്പോൾ യഹോവ മനസ്സ
ലിഞ്ഞു: "മതി" എന്നു കല്പിച്ചു. ദാവീദ് ദൈവദൂ
തൻ മൊറിയാമലമേൽ അറബ്ന എന്ന യബുസ്യ
പ്രഭുവിന്റെ കളത്തിൽ നില്ക്കുന്നതു കണ്ടപ്പോൾ പ്രാ
ൎത്ഥിച്ചു. പിന്നേ അങ്ങോട്ടു ചെന്നു ആ പ്രഭുവി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/167&oldid=197098" എന്ന താളിൽനിന്ന് ശേഖരിച്ചത്