താൾ:GaXXXIV6-1.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

൪൧. ദാവീദിന്റെ അവസാനനാളുകൾ.

(൨. ശമു. ൨൦. ൨൪. ൧. രാജാ. ൧. ൧. നാളാ. ൨൪ — ൨൬.)

1. ദാവീദ് യരുശലേമിലേക്കു പോകുമ്പോൾ
മത്സരം പുതുതായി തുടങ്ങി, ബെന്യമീൻകാരനായ
ശേബാ എന്ന ഒരുത്തൻ കലഹത്തിന്നായി കാഹ
ളം ഉൗതി: "ദാവീദ്ഭവനത്തോടു ഞങ്ങൾക്കു എ
ന്തൊരു ചേൎച്ച? ഓരോ ഗോത്രക്കാർ തങ്ങൾ്ക്കു ബോ
ധിക്കുന്നപ്രകാരം കാൎയ്യാദികളെ നടത്താമല്ലോ" എ
ന്നും മറ്റും പറഞ്ഞു. ദ്രോഹിച്ചു എങ്കിലും ഒടുക്കം
അവനും തോറ്റു പോയി.

കുറയക്കാലം കഴിഞ്ഞ ശേഷം മത്സരം ദാവീദി
ന്റെ ഭവനത്തിൽനിന്നുതന്നേജനിച്ചു വന്നു. രാജാവു
വൃദ്ധനായപ്പോൾ അബ്ശലോമിന്റെ അനുജനായ
അദോനിയാ രാജാവാകേണമെന്ന ഭാവത്തോടെ
തേർകുതിരകളെയും മറ്റും സമ്പാദിച്ചു യോവാബി
ന്റെ സഹായത്താൽ രാജാസനം ഏറി അച്ഛന്നു
പകരം വാഴുവാൻ ശ്രമിച്ചു. കോയ്മ ഇളയ പുത്ര
നായ ശലോമോന്നു വരേണ്ടതാകകൊണ്ടു ദാവീദ്
അദോനിയായുടെ ഉത്സാഹത്തെ നിഷ്ഫലമാക്കി:
"ശലോമോൻ തന്നേ ഇളയരാജാവു" എന്നു ഘോഷി
ച്ചറിയിച്ചു.

2. ശലോമോൻ രാജാസനം കരേറും മുമ്പേ രാജ്യ
ത്തിൽ എങ്ങും കൊടിയ ബാധയുണ്ടായി; അതി
ന്റെ കാരണം എന്തെന്നാൽ : സാത്താൻ ഇസ്രയേ
ലിന്നു വിരോധം ഭാവിച്ചു രാജാവിനെ വശീകരിച്ച
പ്പോൾ ദാവീദ് മന്ത്രികളോടു: "ഇസ്രയേലിൽ പടെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/166&oldid=197097" എന്ന താളിൽനിന്ന് ശേഖരിച്ചത്