താൾ:GaXXXIV6-1.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 158 —

തിന്മേൽ അടിക്കുമ്പോൾ അതു നീങ്ങിപ്പോയി, ത
ന്റെ സ്ഥലവും അറിയുന്നതുമില്ല. യഹോവയുടെ
കരുണയോ അവനെ ശങ്കിക്കുന്നവരിലും അവന്റെ
നീതിമക്കളുടെ മക്കളിലും എന്നെന്നേക്കും ഇരിക്കുന്നു".

4. അതിന്റെ ശേഷം ബത്ത്ശേബാ വീണ്ടും ഒരു
പുത്രനെ പ്രസവിച്ചു, ദാവീദ് അവന്നു ശലോ
മോൻ എന്നു പേർ വിളിച്ചു, കൎത്താവു അവനെ
സ്നേഹിക്കയും ചെയ്തു. രാജാവു ഈ പുത്രനെ ബാ
ലശിക്ഷെക്കായി നാഥാൻപ്രവാചകന്റെ കയ്യിൽ
ഏല്പിച്ചു; നാഥാൻ അവന്നു "യഹോവപ്രിയൻ" എ
ന്നൎത്ഥമുള്ള യെദിദ്യാ എന്നു പേർ കൊടുത്തു.

വേദോക്തങ്ങൾ.

൧. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതി
രിപ്പാൻ നോക്കുക. ൧.കൊരി. ൧൦, ൧൨.

൨. തന്റെ ദ്രോഹങ്ങളെ മൂടുന്നവന്നു സിദ്ധിയില്ല, ഏറ്റുപറ
ഞ്ഞു വിടുന്നവന്നു കനിവുണ്ടാകും. സദൃ. ൨൮, ൧൩.

൪൦. അബ്ശലോമിന്റെ ദ്രോഹം.

(൨. ശമു. ൧൩ — ൫. ൧൭ — ൧൯.)

1. ആ കുട്ടി മരിച്ചതോടു കൂടെ ദാവീദിന്റെ ഭവ
നത്തിൽനിന്നുണ്ടായ ദുഃഖം തീൎന്നു എന്നല്ല, രാജാ
വിന്റെ പുത്രനായ അബ്ശലോം തന്റെ സഹോദ
രനെ കൊന്നതിനാൽ പിതാവു നീരസഭാവം കാട്ടി:
"ആ കുലപാതകൻ എന്റെ മുഖം കാണരുതു",
എന്നു കല്പിച്ചു നാട്ടിൽനിന്നു പുറത്താക്കി അബ്ശ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/162&oldid=197093" എന്ന താളിൽനിന്ന് ശേഖരിച്ചത്