താൾ:GaXXXIV6-1.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

3. അതിന്റെ ശേഷം യഹോവ കുഞ്ഞന്റെ
മേൽ ഒരു ബാധയെ അയച്ചു. കുട്ടി മരിക്കാതിരി
ക്കേണ്ടതിന്നു ദാവീദ് രാപ്പകൽ കരഞ്ഞും നോററും
കൊണ്ടു നിലത്തു കിടന്നു പ്രാൎത്ഥിച്ചതു ഇവ്വണ്ണം:
"ദൈവമേ, നിന്റെ ദയപ്രകാരം എന്നോടു കനിവു
ണ്ടാകേണമേ ! കരളലിവിന്റെ പെരുപ്പത്തിൻ പ്ര
കാരം എന്റെ അതിക്രമം മാച്ചുകളഞ്ഞു എന്നെ
കഴുകി വെടിപ്പാക്കേണമേ! എന്റെ ദ്രോഹങ്ങളെ
ഞാൻ അറിയുന്നു; എന്റെ പാപം നിത്യം എന്റെ
മുമ്പാകെ ഇരിക്കുന്നു; നിണക്കു വിരോധമായി ഞാൻ
പാപം ചെയ്തു; നിന്റെ കണ്ണുകളിൽ ദോഷമായതു
ഞാൻ പ്രവൃത്തിച്ചിരിക്കുന്നു. ദൈവമേ, എനിക്കു
ശുദ്ധഹൃദയത്തെ സൃഷ്ടിച്ചു തന്നു, എന്റെ ഉള്ളിൽ
സ്ഥിരമുള്ള ആത്മാവിനെ പുതുക്കി, വിശുദ്ധാത്മാവി
നെ എന്നിൽനിന്നെടുക്കാതിരിക്കേണമേ!"

പിന്നേ ഏഴാം ദിവസത്തിൽ കുട്ടി മരിച്ചശേഷം
ദാവീദ് എഴുനീറ്റു തേച്ചുകുളിച്ചു യഹോവാഭവന
ത്തിൽ ചെന്നു സ്തുതിച്ചതിപ്രകാരം:"എൻ ആത്മാ
വേ, യഹോവയെയും എൻ ഉള്ളമേ, അവന്റെ വിശു
ദ്ധനാമത്തെയും വാഴ്ത്തുക! എൻ ആത്മാവേ, യഹോ
വയെ തന്നേ വാഴ്ത്തുക! അവന്റെ സകല കൃപാ
ദാനങ്ങളെ മറക്കയുമരുതേ! അവൻ നിന്റെ സൎവ്വാ
പരാധങ്ങളെയും ക്ഷമിച്ചു, നിന്റെ എല്ലാ ക്ഷീണ
ങ്ങളെയും ഒഴിക്കുന്നു; അവൻ നിന്നെ നാശത്തിൽ
നിന്നു വിടുവിച്ചു ദയയും കനിവും ചൂടിച്ചിരിക്കുന്നു.
മനുഷ്യന്റെ ദിവസങ്ങൾ പുല്ലുപോലേ ആകുന്നു,
പറമ്പിലേ പൂ പോലേ അവൻ പൂക്കുന്നു, കാറ്റു അ


14

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/161&oldid=197092" എന്ന താളിൽനിന്ന് ശേഖരിച്ചത്