താൾ:GaXXXIV6-1.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 12 -

നായ ഹനോക്കിന്റെ ചേർ വിളിച്ചു. എന്നാൽ
കായിന്റെ സന്തതികൾ ദൈവത്തെ അച്ഛൻ എ
ന്ന പോലെ ഭയപ്പെടാതെ ഗൎവ്വിഷ്ഠരും അഹങ്കാരി
കളുമായി നടന്നു പോന്നു. ഒന്നാമതു കൂടാരം കെട്ടി
പലദേശങ്ങളിൽ കുടിയേറി പാൎത്തവന്റെ പേർ
യാബൽ എന്നും, ഒന്നാം പ്രാവശ്യം വീണവേണു
മുതലായ വാദ്യങ്ങളെ സങ്കല്പിച്ചവന്റെ പേർ യൂ
ബൽ എന്നും, ഒന്നാമതു ചെമ്പും ഇരിമ്പും കൊണ്ടു
ആയുധങ്ങളെ ഉണ്ടാക്കിയവന്റെ പേർ തുബല്കാ
യിൻ എന്നും ആയിരുന്നു.

4. ആദാമിന്നു ൧൩൦ വയസ്സായപ്പോൾ ഹവ്വ
വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; "ഹാബെലിന്നു
പകരം മറെറാരുസന്തതിയെ ദൈവം എനിക്കുതന്നു"
എന്നുരെച്ചു സന്തോഷിച്ചു, ശേഥ് എന്നു പേർ വി
ളിക്കയും ചെയ്തു. ആദാമിന്റെ സന്തതികളിൽ ഒരു
ത്തനായ ഹനോൿ ദുഷ്ടരായിരിക്കുന്ന മനുഷ്യരോടു:
"ഇതാ, കൎത്താവു സകലൎക്കും ന്യായം വിധിപ്പാനും
ഭക്തിഹീനരെ ശിക്ഷിപ്പാനും വളരേ സൈന്യങ്ങളായ
തന്റെ വിശുദ്ധന്മാരോടും കൂടെ വരുന്നുണ്ടു" എന്നു
പ്രസംഗിപ്പാൻ തുടങ്ങി. അവൻ എത്രയോ വിശു
ദ്ധമായ തന്റെ നടപ്പിനാൽ ദൈവത്തെ പ്രസാദി
പ്പിച്ചതുകൊണ്ടു ദൈവം അവനെ എടുത്തു. അ
വന്റെ പുത്രനായ മത്തൂശലാ ൯൬൯ വൎഷം ജീവി
ച്ചിരുന്നു. അവൻ എല്ലാ മനുഷ്യരെക്കാളും ദീൎഘാ
യുസ്സുള്ളവനായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/16&oldid=196877" എന്ന താളിൽനിന്ന് ശേഖരിച്ചത്