താൾ:GaXXXIV6-1.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

കോട്ടയെയും കൈവശമാക്കി, അതിന്നു ദാവീദിന്റെ
പട്ടണം എന്നു പേർ വിളിച്ചു അവിടെ പാൎക്കയും
ചെയ്തു. ഇവ്വണ്ണം യെരുശലേം രാജ്യത്തിന്റെ മുഖ്യ
പട്ടണമായി തീൎന്നു.

അനന്തരം ദാവീദ് എല്ലാ ഇസ്രയേല്യരുമായി
സാക്ഷിപ്പെട്ടകത്തെ അബിനാദാബിൻ വീട്ടിൽനിന്നു
എടുത്തു കാഹളധ്വനിയോടും സന്തോഷഘോഷ
ത്തോടും കൂടെ ദാവീദിന്റെ പട്ടണത്തിലേക്കു കൊ
ണ്ടു പോയി. ജനങ്ങൾ വളരേ കാലത്തോളം സമാ
ഗമനകൂടാരത്തെ മറന്നു പോയിരുന്നു. എന്നാൽ
മുമ്പേ അതിൽ നടന്ന വിശേഷമായ ദൈവാരാധ
നയെ ഇപ്പോൾ ഓൎത്തു അതിനെ വീണ്ടും സ്ഥാപി
പ്പാൻ അത്യന്തം പ്രയത്നിച്ചു.

4. ദാവീദ് രാജാവു പല വലിയ യുദ്ധങ്ങൾ ചെയ്തു
രാജ്യത്തിന്റെ അതിരുകളെ വിസ്താരമാക്കി; പുറ
മേ സ്വസ്ഥതയും ഉറപ്പൂ വരുത്തിയതല്ലാതെ രാജ്യ
ത്തിന്റെ ഉള്ളിലും ന്യായവും നീതിയും നടത്തുകയും
ചെയ്തു.

5. രാജാവു സ്വസ്ഥനായി വാഴുങ്കാലത്തു നാ
ഥാൻ പ്രവാചകനോടു: "ഇതാ, ഞാൻ ദേവദാരു
ക്കളാൽ ഉണ്ടാക്കപ്പെട്ട ഗൃഹത്തിൽ വസിക്കുന്നു, ദൈ
വത്തിന്റെ പെട്ടകമോ തിരശ്ശീലകളുടെ ഉള്ളിൽ ഇരി
ക്കുന്നു. അതുകൊണ്ടു ഞാൻ ഒരു ദൈവാലയം പണി
വാൻ ഭാവിക്കുന്നു" എന്നു പറഞ്ഞപ്പോൾ നാഥാൻ
രാജാവിനോടു തനിക്കു അന്നു രാത്രിയിൽ ദൈവത്തിൽ
നിന്നു ഉണ്ടായ അരുളപ്പാടു അറിയിച്ചു: "എന്റെ
ദാസനായ ദാവീദിനോടുള്ള എന്റെ കല്പന എന്തെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/157&oldid=197088" എന്ന താളിൽനിന്ന് ശേഖരിച്ചത്