താൾ:GaXXXIV6-1.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 151 —

ഫലിഷ്ട്യസൈന്യങ്ങളും ഇസ്രയേല്യരും ഗില്ബോ
വമലമേൽ വെച്ചു അണഞ്ഞു പട ഏറ്റു, ഇസ്രയേ
ല്യർ തോറ്റു. യോനഥാൻ രണ്ടു സഹോദരന്മാ
രോടു കൂടെ പട്ടുപോയി, ശൌലും ഏറിയ ശരങ്ങൾ
കൊണ്ടു മുറിഞ്ഞു കിടക്കുമ്പോൾ ആയുധധാരി
യോടു: "ഇവർ എന്നെ അപമാനിപ്പാനിട വരരുതു,
നീ എന്നെ കുത്തുക" എന്നു പറഞ്ഞു; അവൻ മടി
ച്ചുനില്ക്കുപുമ്പോൾ താൻ തന്നേ വാൾമുനമേ ൽ വീണു
മരിച്ചു.

മൂന്നുദിവസം കഴിഞ്ഞിട്ടു ഒരു അമലേക്യൻ ദാവീ
ദിന്റെ അടുക്കേ വന്നു: "ഇസ്രയേല്യർ തോറ്റു യോ
നഥാനും പട്ടുപോയി; ശൌൽ മുറിയേറ്റു കിടന്നു
"എന്നെ കൊല്ലുക" എന്നു വിളിച്ചപേക്ഷിച്ചപ്പോൾ
ഞാനടുത്തു ചെന്നു വെട്ടിക്കൊന്നു. അവന്റെ കിരീ
ടവും വളയും ഇതാ, യജമാനന്നു കൊണ്ടു വന്നിരി
ക്കുന്നു" എന്നു പറഞ്ഞു. ഉടനെ ദാവീദ് തന്റെ
വസ്ത്രം കീറി കരഞ്ഞു: "യഹോവാഭിഷിക്തനെ മുടി
പ്പാൻ നിണക്കു ശങ്ക ഉണ്ടായില്ലയോ? നിന്റെ
രക്തം നിന്റെ തലമേൽ വരട്ടേ!" എന്നു കല്പിച്ചു
അവനെ കൊല്ലിച്ചു. ദാവീദോ രാജാവിന്റെ മരണം
നിമിത്തം പ്രലാപിച്ചു പറഞ്ഞിതു:"ശൌലും യോ
നഥാനും ജീവകാലത്തിങ്കൽ സ്നിഗ്ദ്ധന്മാരും പ്രിയ
ന്മാരും ആയിരുന്നു. മരണത്തിലും അവർ വേർ
പിരിഞ്ഞില്ല. യോനഥാനേ എൻസഹോദരാ, നിൻ
നിമിത്തം ഞാൻ അതിദുഃഖിതനായിരിക്കുന്നു; നീ എ
നിക്കു അതിപ്രിയനായിരുന്നു."

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/155&oldid=197086" എന്ന താളിൽനിന്ന് ശേഖരിച്ചത്