താൾ:GaXXXIV6-1.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

എന്നാൽ സ്വന്തരാജ്യത്തിൽ സ്വസ്ഥത ഇല്ലാ
യ്കയാൽ ദാവീദ് ൬൦൦ പടയാളികളുമായി ഫലിഷ്ട്യരു
ടെ രാജാവായ ആക്കീശിന്റെ അടുക്കൽ ചെന്നു.
രാജാവു അവന്നു പാൎക്കേണ്ടതിന്നു സിക്ലാൿ എന്ന
പട്ടണത്തെ കൊടുത്തു. അവൻ ഒന്നര വൎഷത്തോ
ളം അവിടേ വസിച്ചുകൊണ്ടിരുന്നു. ദാവീദ് ഫലി
ഷ്ട്യരുടെ ഇടയിൽ ശരണം പ്രാപിച്ചു എന്നു ശൌൽ
കേട്ടപ്പോൾ അവനെ അന്വേഷിക്കുന്നതു മതിയാക്കി.

വേദോക്തങ്ങൾ.

൧. ഞാൻ സമാധാനത്തിൽ കിടന്നുറങ്ങും. യഹോവേ, നീയ
ല്ലോ എന്നെ നിൎഭയമായി വസിപ്പിക്കും. സങ്കീ. ൪, ൯.

൨.ദോഷത്തിനു ദോഷത്തെയും ശകാരത്തിനു ശകാരത്തെയും
പകരം ചെയ്യാതെ, നേരെ മറിച്ചു നിങ്ങൾ അനുഗ്രഹത്തെ അനുഭ
വിക്കേണ്ടതിന്നായി വിളിക്കപ്പെട്ടവർ, എന്നറിഞ്ഞു അനുഗ്രഹിക്കുന്ന
വരായുമിരിപ്പിൻ. ൧. പേത്ര ൩, ൯.

൩൮. ശൌലിന്റെ മരണവും
ദാവീദിന്റെ സിംഹാസനാരോഹണവും.
(൧ ശമു. ൨൭ - ൩൧. ൨. ശമു. ൧, ൨, ൪ - ൮.)

1. ശമുവേൽ ദൈവത്തെ വിശ്വസ്തതയോടെ
സേവിച്ച ശേഷം മഹാമാനശാലിയായി മരിച്ചു. പി
ന്നേ വീണ്ടും ഫലിഷ്ട്യരും ശൌലുമായി യുദ്ധം ഉണ്ടാ
യപ്പോൾ ശൌൽ പേടിച്ചുകൊണ്ടു യഹോവയുടെ
ആലോചന ചോദിച്ചന്വേഷിച്ചെങ്കിലും ഒരു ഉത്ത
രവും കിട്ടിയില്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/154&oldid=197085" എന്ന താളിൽനിന്ന് ശേഖരിച്ചത്