താൾ:GaXXXIV6-1.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

ഭാൎയ്യ അതിനെ അറിഞ്ഞു ഭൎത്താവിനെ കിളിവാതിൽ
കൂടി ഇറക്കി അയച്ചു.

ദാവീദ് മണ്ടി റാമായിൽ ശമുവേലിന്റെ അടു
ക്കൽ ചെന്നു; അവിടേയും ശൌൽ അവനെ പിന്തു
ടൎന്നു. അവൻ ഇനി ഒരിക്കൽ കൂടെ യോനഥാനോടു
സംഭാഷണം കഴിക്കേണ്ടതിന്നു ഗിബെയാ എന്ന
സ്ഥലത്തേക്കു മടങ്ങിച്ചെന്നു. സ്നേഹിതൻ അച്ഛ
ന്റെ കോപത്തെ ശമിപ്പിച്ചു ദാവീദിനെയും ശൌ
ലിനെയും തമ്മിൽ ഇണക്കുവാൻ ശ്രമിച്ചതു നിഷ്ഫല
മായിപ്പോയി. ശൌൽ പുത്രനോടു: "ദാവീദ് മരിക്കേ
ണം" എന്നു ഖണ്ഡിതമായി പറഞ്ഞു.

അപ്പോൾ യോനഥാൻ, താനും ദാവീദിനെ മണ്ടി
പ്പോകേണ്ടതിന്നായി നിൎബ്ബന്ധിച്ചു. അതുകൊണ്ടു
അവൻ നോബിൽ ചെന്നു ഗോലിയാഥിന്റെ വാൾ
മഹാപുരോഹിതനായ അഹിമേലെക്കിനോടു വാങ്ങി
മണ്ടിപ്പോയി. അതുനിമിത്തം ശൌൽ മഹാചാൎയ്യ
നെയും ൮൪ ആചാൎയ്യന്മാരെയും കൊല്ലിക്കയും ആ
പട്ടണത്തിന്നു മൂലനാശം വരുത്തി നിവാസികളെ
ഒക്കെയും നിഗ്രഹിക്കയും ചെയ്തു. മഹാപുരോഹിത
ന്റെ മകനായ അബിയാതാർ മാത്രം മണ്ടി ദാവീ
ദിന്റെ അരികേ ചെന്നു താമസിച്ചു. അവൻ പി
ന്നീടു മഹാചാൎയ്യനായി തീരുകയും ചെയ്തു.

അതിന്റെ ശേഷം ദാവീദ് യഹൂദമലയിൽ ചെ
ന്നു ഗുഹകളിൽ ഒളിച്ചു പാൎത്തുവരുന്ന സമയം അ
വന്റെ കുഡുംബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦
പേരോളം രാജാവിനെ ഭയപ്പെട്ടിട്ടു ദാവീദിനോടു ചേ
ൎന്നു അവനെ തലവനാക്കി സേവിച്ചുവന്നു. എങ്കി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/150&oldid=197081" എന്ന താളിൽനിന്ന് ശേഖരിച്ചത്