താൾ:GaXXXIV6-1.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

ദൈവകല്പന അറിഞ്ഞിട്ടും പ്രമാണിക്കാതെ അവൻ
ജനങ്ങളെയും ബലികഴിപ്പാൻ വിശിഷ്ടമൃഗങ്ങളെയും
മുടിക്കാതെ ശേഷിപ്പിച്ചു. അപ്പോൾ ശമുവേൽ
ശൌലിനോടു : ബലിയേക്കാൾ അനുസരണം തന്നേ
നല്ലൂ. മന്ത്രവാദദോഷം പോലെ അനുസരണക്കേടും
വിഗ്രഹാരാധന പോലേ മാത്സൎയ്യവും ആകുന്നു. നീ
യഹോവവചനത്തെ നിരസിച്ചതുകൊണ്ടു അവൻ
നിന്നെയും നിരസിച്ചുകളഞ്ഞു" എന്നു പറഞ്ഞു.
അന്നുമുതൽ ശൌലിന്റെ അനുസരണക്കേടു വൎദ്ധിച്ചു
ദേവാത്മാവു ക്രമത്താലെ അവനിൽനിന്നു നീങ്ങി
പ്പോകയും ചെയ്തു.

വേദോക്തം.

തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും ആ
ഇഷ്ടപ്രകാരം ചെയ്യാതെയും ഉള്ള ദാസന്നു വളരേ അടികൊള്ളും.
ലൂക്ക്. ൧൨, ൪൭.

൩൬. ഇടയനായ ദാവീദ്.
(൧. ശമു. ൧൬ -- ൧൮.)

1. അനന്തരം യഹോവ ശമുവേലിനോടു : "നീ
എണ്ണ എടുത്തു ബെത്ത്ലെഹേമിൽ ചെല്ലുക; അവി
ടെ ഓബദിന്റെ മകനായ ഇശ്ശായുടെ പുത്രന്മാരിൽ
ഒരുവനെ രാജാവാക്കുവാൻ ഞാൻ നിശ്ചയിച്ചിരി
ക്കുന്നു" എന്നു കല്പിച്ചു. അപ്പോൾ ശമുവേൽ പുറ
പ്പെട്ടു ബെത്ത്ലെഹേമിൽ എത്തി ഇശ്ശായിയെ പുത്ര
ന്മാരോടു കൂടെ ഒരു സദ്യെക്കു ക്ഷണിച്ചു യാതൊരു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/142&oldid=197073" എന്ന താളിൽനിന്ന് ശേഖരിച്ചത്