താൾ:GaXXXIV6-1.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

പറഞ്ഞയച്ചു. അവർ നോക്കി നടന്നു കാണാഞ്ഞ
പ്പോൾ വേലക്കാരൻ "റാമായിൽ ഒരു ദീൎഘദൎശി ഉണ്ടു.
അവൻ പറയുന്നതൊക്കയും ഒത്തുവരുന്നു; നമ്മുടെ
അവസ്ഥ അവനോടു പറഞ്ഞാൽ അവൻ വഴികാ
ണിച്ചു തരും" എന്നു ശൌലിനോടു പറഞ്ഞു. ഇരു
വരും ശമുവേലിന്റെ അടുക്കേ ചെന്നു അവസ്ഥ
അറിയിച്ചു.

തലേ ദിവസത്തിലോ ദൈവം ശമുവേലിനോടു;
"നാളെ ഈ സമയത്തു ഞാൻ ഒരു പുരുഷനെ നി
ന്റെ അടുക്കേ അയക്കും, ആയവനെ നീ എന്റെ
ജനത്തിന്മേൽ പ്രഭുവാക്കി അഭിഷേകം ചെയ്യേണം"
എന്നു കല്പിച്ചിരുന്നു. ശൌൽ അവിടേ എത്തിയാ
യാറെ ശമുവേൽ ഉടനേ ദൈവാത്മാവിനാൽ ശൌലി
ന്റെ ഭാവി അറിഞ്ഞു. അവനോടു:"കാണാതെ
പോയ കഴുതകളെ കുറിച്ചു വിഷാദിക്കേണ്ടാ; അവയെ
കണ്ടു കിട്ടിയിരിക്കുന്നു; ഇസ്രയേലിലേ ഇഷ്ട കാൎയ്യം
നിണക്കല്ലാതെ ആൎക്കുണ്ടാകും?" എന്നു പറഞ്ഞു
എങ്കിലും, അതിന്റെ അൎത്ഥം ഇന്നതെന്നു ശൌൽ
അറിഞ്ഞില്ല.

അവൻ പിറേറ ദിവസം അച്ഛന്റെ വീട്ടിൽ
പോകുവാൻ പുറപ്പെട്ടപ്പോൾ ശമുവേലും കൂട പോ
യി, വേലക്കാരനെ കുറെ മുമ്പോട്ടു നടപ്പാൻ പറ
ഞ്ഞു അയച്ചശേഷം ശൌലിനോടു; "ദൈവനിയോ
ഗം അറിയിപ്പാൻ അല്പം നില്ക്ക" എന്നു ചൊല്ലി
ഒരു തൈലക്കുപ്പി എടുത്തു അവന്റെ തലമേൽ ഒഴി
ച്ചു അവനെ ചുംബിച്ചു: "യഹോവയുടെ അവകാ
ശത്തെ ഭരിപ്പാനായി അവൻ താൻ നിന്നെ അഭി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/140&oldid=197071" എന്ന താളിൽനിന്ന് ശേഖരിച്ചത്