താൾ:GaXXXIV6-1.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


V. രാജാക്കന്മാരുടെ ചരിത്രം.

൩൫. ശമുവേലും ശൌലും.

(൧. ശമു. ൮ - ൧൧. ൧൫.)

1. ശമുവേൽ വൃദ്ധനായപ്പോൾ രണ്ടു പുത്രന്മാ
രെ തന്നോടു കൂടെ ന്യായവിസ്താരം നടത്തേണ്ടതി
ന്നായി ബെൎശബായിൽ പാൎപ്പിച്ചു. അവർ അച്ഛ
ന്റെ വഴിയിൽ നടക്കാതെ ദ്രവ്യാഗ്രഹം നിമിത്തം
കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു.

അതുകൊണ്ടു ഇസ്രയേൽമൂപ്പന്മാർ എല്ലാവരും
കൂടി കാൎയ്യം വിചാരിച്ചു ശമുവേലിനെ ചെന്നു ക
ണ്ടു: "നീ വൃദ്ധനാകുന്നു. പുത്രന്മാർ നിന്റെ വഴി
യിൽ നടക്കുന്നില്ല; അതുകൊണ്ടു എല്ലാ ജാതിക്കാ
ൎക്കും ഉള്ളതു പോലെ ഞങ്ങൾക്കും ഒരു രാജാവിനെ
തരേണം" എന്നു പറഞ്ഞു.

ഈ കാൎയ്യം ശമുവേലിന്നു രസക്കേടായി തോന്നി;
അവൻ ദുഃഖിച്ചിരിക്കുമ്പോൾ യഹോവ: "ഈ ജനം
ചോദിക്കുന്നതെല്ലാം നീ അനുസരിച്ചു ചെയ്ക; അവർ
നിന്നെ അല്ല, ഞാൻ അവരുടെ മേൽ രാജാവാകാ
തിരിപ്പാൻ എന്നെ തന്നേ തള്ളിക്കളഞ്ഞു" എന്നു
പറഞ്ഞു.

2. ആ കാലത്തു ബെന്യമീൻഗോത്രക്കാരനായ
കീശ് എന്നവന്നു ചില കഴുതകൾ കാണാതെ പോ
യിരുന്നു; അവറ്റെ അന്വേഷിക്കേണ്ടതിന്നു തന്റെ
പുത്രനായ ശൌലിനെയും ഒരു വേലക്കാരനെയും


12*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/139&oldid=197070" എന്ന താളിൽനിന്ന് ശേഖരിച്ചത്