താൾ:GaXXXIV6-1.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

കണ്ടിട്ടു അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്നു
വിചാരിച്ചു. എന്നാൽ അവസ്ഥ ചോദിച്ചറിഞ്ഞ
പ്പോൾ അവളോടു ദയ തോന്നി: "നീ സമാധാന
ത്തോടെ പോയ്ക്കൊൾക; ഇസ്രയേലിന്റെ ദൈവം
നിന്റെ അപേക്ഷപ്രകാരം നല്കും" എന്നു പറഞ്ഞു
അവളെ ആശ്വസിപ്പിച്ചു.

അതിന്റെ ശേഷം ഹന്നാ സന്തോഷത്തോടെ
വീട്ടിലേക്കു മടങ്ങിപ്പോയി. യഹോവ അവളുടെ അ
പേക്ഷയെ ഓൎത്തു ഒരു പുത്രനെ കൊടുത്തു, അവന്നു
ദൈവം കേട്ടതിനാൽ ലഭിച്ചതു എന്നൎത്ഥമുള്ള ശമു
വേൽ എന്ന പേർ വിളിച്ചു.

2. ചില സംവത്സരങ്ങൾ കഴിഞ്ഞ ശേഷം മാ
താപിതാക്കന്മാർ കുട്ടിയെ ശീലോഹിലേക്കു കൊണ്ടു
പോയി ഏലിക്കു കാണിച്ചു: “അന്നു ഞാൻ അപേ
ക്ഷിച്ചതു യഹോവ സാധിപ്പിച്ചു ഈ കുഞ്ഞനെ
തന്നതുകൊണ്ടു ഞാൻ ഇവനെ ഇവന്റെ ആയുസ്സു
ള്ള നാൾ ഒക്കയും യഹോവെക്കു സമൎപ്പിക്കുന്നു" എ
ന്നു പറഞ്ഞു മകനും അമ്മയും ദൈവത്തെ വന്ദിച്ചു.
ഇങ്ങിനെ ശമുവേൽ ഏലിയോടുകൂടെ ശീലോഹിൽ
താമസിച്ചു. അമ്മയച്ഛന്മാർ വൎഷന്തോറും ഉത്സവ
ത്തിനായി ശീലോഹിലേക്കു ചെല്ലുമ്പോൾ മകനെ
ക്കൊണ്ടു നല്ല വൎത്തമാനം കേട്ടു. അല്പസമയം ക
ഴിഞ്ഞശേഷം യഹോവ ഈ കുട്ടിയെ തന്റെ പ്രവാ
ചകനാക്കി ഇസ്രയേൽജനത്തോടു തന്റെ അരുള
പ്പാടുകളെ അവൻ മുഖാന്തരം അറിയിച്ചു.

ഏലിയുടെ പുത്രന്മാരായ ഹൊഫ്നി, പിനെ
ഹാസ് എന്നവർ ദുൎന്നടപ്പുകാരായി പലവിധ ദോഷ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/134&oldid=197065" എന്ന താളിൽനിന്ന് ശേഖരിച്ചത്