താൾ:GaXXXIV6-1.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

൨. ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനി
രിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോ
ജനമാകുന്നു. ൧ തിമോ. ൪, ൮.

൩൪. ഏലിയും ശമുവേലും.
(൧.ശമു. ൧-൭.)

1. കുറെ കാലം കഴിഞ്ഞശേഷം മഹാചാൎയ്യനായ
ഏലി എന്ന ഒരു നായകനുണ്ടായിരുന്നു. അവൻ
൪൦ വൎഷത്തോളം ഇസ്രയേലിൽ രാജകാൎയ്യങ്ങളെ ന
ടത്തി. ഉത്സവങ്ങളെ കൊണ്ടാടുവാനും ബലികളെ
കഴിപ്പാനും ഇസ്രയേല്യർ ശീലോഹിൽ ഏലിയുടെ
അടുക്കേ വരിക പതിവായിരുന്നു.

റാമായിൽ എല്ക്കാനാ എന്ന ഒരാളുണ്ടായിരുന്നു.
അദ്ദേഹത്തിനു ഹന്നാ, പെനീനാ എന്ന രണ്ടു ഭാൎയ്യ
മാരുണ്ടായിരുന്നു. ഹന്നക്കു മക്കൾ ഉണ്ടായിരുന്നില്ല.
അതു നിമിത്തം പെനീനാ അവളെ വളരെ നിന്ദിച്ചു.
വൎഷത്തിൽ ഒരിക്കൽ അവർ ശീലോഹിൽ ആരാധി
പ്പാൻ പോകുക പതിവായിരുന്നു. ഇങ്ങിനെ അ
വർ ഒരിക്കൽ ശീലോഹിൽ പോയപ്പോൾ ഹന്നാ
സമാഗമനകൂടാരത്തിന്റെ മുറ്റത്തു മുട്ടുകുത്തി കര
ഞ്ഞു പ്രാൎത്ഥിച്ചു: "സൈന്യങ്ങളുടെ യഹോവയേ,
എന്റെ സങ്കടം നോക്കി വിചാരിച്ചു ഒരു മകനെ
തരേണമേ; തന്നാൽ അവനെ ജീവപൎയ്യന്തം നിണക്കു
തന്നേ ഏല്പിക്കും" എന്നു നേൎന്നു. അപ്പോൾ ഏലി
അടുത്തു ചെന്നു അവളെ സൂക്ഷിച്ചു നോക്കി, ശബ്ദം
പുറപ്പെടുവിക്കാതെ അധരങ്ങൾ മാത്രം അനക്കുന്നതു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/133&oldid=197064" എന്ന താളിൽനിന്ന് ശേഖരിച്ചത്