താൾ:GaXXXIV6-1.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 128 --

ചോദിച്ചറിഞ്ഞ ശേഷം അവളോടു: "നിന്റെ ഭൎത്താ
വു മരിച്ച ശേഷം നിന്റെ അമ്മാവിയമ്മെക്കു നീ
ചെയ്ത ഉപകാരങ്ങളെ ഞാൻ കേട്ടറിഞ്ഞിരിക്കുന്നു.
നീ ആശ്രയിക്കുന്ന ഇസ്രയേല്യരുടെ ദൈവം നിണക്കു
പ്രതിഫലം നല്കട്ടേ" എന്നു പറഞ്ഞു. പിന്നെ
മൂരുന്നവരോടു: "ഈ മോവാബ്യസ്ത്രീയെ മാനിച്ചു അ
വൾക്കു ധാന്യം വളരേ കിട്ടേണ്ടതിന്നു കററകളിൽ
നിന്നു കുറെ വലിച്ചു ഇട്ടേപ്പിൻ" എന്നു കല്പിച്ചു.

രൂഥ് അതിനെ എടുത്തുംകൊണ്ടു വീട്ടിൽ വന്നു
അവസ്ഥയെ അറിയിച്ചപ്പോൾ നയോമി ആശ്ചൎയ്യ
പ്പെട്ടു: "അയാൾ നമ്മുടെ ചാൎച്ചക്കാരൻ ആകുന്നു.
അവൻ ജീവിച്ചിരിക്കുന്നവൎക്കും മരിച്ചവൎക്കും കാട്ടിയ
ദയ ദൈവം ഓൎത്തു അവനെ അനുഗ്രഹിക്കട്ടേ" എ
ന്നു പറഞ്ഞു.

അതുകൂടാതെ നയോമി രൂഥിനോടു അനന്തരവി
വാഹത്തിന്റെ ക്രമപ്രകാരം അയാൾ നിന്നെ വിവാ
ഹം കഴിക്കേണ്ടതാണെന്നു പറഞ്ഞു. മൎയ്യാദപോലെ
രൂഥ് അവനെ ചെന്നു കണ്ടു കാൎയ്യം പറഞ്ഞാറെ
അവൻ പ്രസാദിച്ചു അവളെ വിവാഹം കഴിച്ചു.

അല്പകാലം കഴിഞ്ഞശേഷം അവൎക്കു ഒരു പു
ത്രൻ ജനിച്ചു. അവന്നു ഓബെദ് എന്നു പേർ വി
ളിച്ചു; ഈ ഓബെദ് ആകുന്നു ദാവീദ് രാജാവിന്റെ
മുത്തച്ഛൻ.

വേദോക്തങ്ങൾ.

൧. നേരുള്ളൎവക്കു അവൻ ചൈതന്യം നിക്ഷേപിക്കും, തിക
വിൽ നടപ്പവൎക്ക് പലിശ ആകും. സദൃ. ൨, ൭.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/132&oldid=197063" എന്ന താളിൽനിന്ന് ശേഖരിച്ചത്