താൾ:GaXXXIV6-1.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 126 --

൨. യഹോവ ഇപ്രകാരം പറയുന്നു: ജ്ഞാനമുള്ളവൻ തന്റെ
ജ്ഞാനത്തിൽ പ്രശംസിക്കരുതു, ബലവാൻ തന്റെ ബലത്തിലും പ്ര
ശംസിക്കരുതു സമ്പന്നൻ തന്റെ സാമ്പത്തിലും പ്രശംസിക്കരുതു.
യറമിയ ൯, ൨൩.

൩൩. രൂഥ്.

(രൂഥ് ൧ - ൪.)

നായകന്മാരുടെ കാലത്തു കനാൻ ദേശത്തിൽ
ക്ഷാമം ഉണ്ടായപ്പോൾ ബെത്ത്ലഹേമിൽ പാൎത്തുവ
ന്ന എലിമേലെൿ തന്റെ ഭാൎയ്യയായ നയോമി
യെയും രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു മോവാ
ബ് ദേശത്തിൽ ചെന്നു പാൎത്തു. അവിടേ ഇരിക്കു
മ്പോൾ അവന്റെ പുത്രന്മാർ അൎപ്പാ രൂഥ് എന്ന
മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു.

എലിമേലെക്കും പുത്രന്മാരും മരിച്ചശേഷം ന
യോമി ബെത്ത്ലഹേമിൽ മടങ്ങിപോവാൻ ഭാവിച്ചു.
പുത്രന്മാരുടെ ഭാൎയ്യമാരും കൂടെ പുറപ്പെട്ടപ്പോൾ
നയോമി അവരോടു:"നിങ്ങൾ തിരിച്ചുപോയി നിങ്ങ
ളുടെ നാട്ടിൽ പാൎത്തുകൊൾവിൻ" എന്നു പറഞ്ഞു.
അൎപ്പാ മടങ്ങിപ്പോയി, രൂഥോ: "നിന്നെ വിട്ടു പിരി
ഞ്ഞിരിപ്പാൻ എന്നോടു പറയരുതു; നീ പോകുന്ന
ഇടത്തു ഞാനും വന്നു പാൎക്കും; നിന്റെ ജനം
എന്റെ ജനവും നിന്റെ ദൈവം എന്റെ
ദൈവവും ആകുന്നു. നീ മരിക്കുന്ന സ്ഥലത്തു
ഞാനും മരിക്കും" എന്നു ചൊല്ലി കൂടെ പോകയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/130&oldid=197061" എന്ന താളിൽനിന്ന് ശേഖരിച്ചത്