താൾ:GaXXXIV6-1.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 121 --

മരങ്ങൾക്കു മേലായിരിക്കുമോ എന്നു ആ മരം
പറഞ്ഞു. പിന്നേ അത്തിയോടു ചോദിച്ചപ്പോൾ:
എന്റെ മധുരം വിട്ടേച്ചു മരങ്ങളുടെ മീതേ ഞാൻ
വാഴുകയോ? എന്നു ഉത്തരം പറഞ്ഞു. അതിന്റെ
ശേഷം മുന്തിരിവള്ളിയോടു ചോദിച്ചപ്പോൾ എല്ലാ
വരെയും സന്തോഷിപ്പിക്കുന്ന എന്റെ രസത്തെ
ഉപേക്ഷിച്ചു മരങ്ങൾക്കു ഞാൻ രാജാവായിരിക്കയോ?
എന്നു പറഞ്ഞു. ഒടുക്കും മുൾച്ചെടിയോടു ചോദിച്ചു.
ഉടനേ: നിങ്ങൾ എന്നെ രാജാവാക്കി വെക്കുമോ?
വെച്ചാൽ എല്ലാവരും വന്നു എന്റെ നിഴലിനെ
ആശ്രയിക്കേണം അല്ലെങ്കിൽ എങ്കൽനിന്നു തീ പുറ
പ്പെട്ടു ദേവദാരുകളെ കൂടെ ദഹിപ്പിക്കും എന്നു മുൾ
ച്ചെടി അരുളിച്ചെയ്തു. ഈ ഉപമ പറഞ്ഞ ശേഷം
യോഥാം ശിഖേമ്യരോടു: ഹേ ശിഖേമ്യരേ, നിങ്ങൾക്കു
വേണ്ടി പ്രാണനെ ഉപേക്ഷിച്ചു പ്രയത്നം ചെയ്ത
എന്റെ അച്ഛനെ ഓൎത്തിട്ടോ മക്കളെ കൊന്നു ദാസീ
പുത്രനെ വാഴിക്കുന്നതു? ആയതു നേരും മൎയ്യാദയും
ആകുന്നെങ്കിൽ രാജാവു നിങ്ങളിലും നിങ്ങൾ രാജാ
വിലും ആശ്രയിച്ചു സുഖിച്ചുകൊൾവിൻ; അല്ലാ
യ്കിൽ അവങ്കൽനിന്നു അഗ്നി പുറപ്പെട്ടു നിങ്ങളെ
ഭസ്മീകരിക്കട്ടെ; അല്ല, നിങ്ങളിൽനിന്നു അഗ്നി പുറ
പ്പെട്ടു അവനെ ദഹിപ്പിക്കട്ടേ!" ഇങ്ങിനെ പറഞ്ഞിട്ടു
അവൻ പോയി ഒളിച്ചുകളഞ്ഞു.

അബിമെലേൿ മൂന്നു വൎഷം വാണശേഷം ദൈ
വശാപത്താൽ ശിഖേമ്യരും അവനുമായി ഇടഞ്ഞ
പ്പോൾ അവർ അവനെ ശപിക്കയും നിരസിക്കയും
ചെയ്തു. ആ സമയത്തു രാജാവു ആ പട്ടണത്തിലി


11

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/125&oldid=197055" എന്ന താളിൽനിന്ന് ശേഖരിച്ചത്