താൾ:GaXXXIV6-1.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 120 --

അന്യോന്യം തിരിച്ചറിയാതെ തമ്മിൽ തമ്മിൽ കുത്തി
മുറിച്ചുംകൊണ്ടു ഓടിപ്പോയി. അവരെ ഗിദ്യോനും
സൈന്യവും പിന്തുടൎന്നു ഒരു ലക്ഷത്തിൽ അധികം
മിദ്യാനരെ കൊന്നു, വളരേ കൊള്ളയിടുകയും ചെയ്തു.

ഗിദയോൻ മടങ്ങി വന്നു, ജനങ്ങൾ അവനെ
രാജാവാക്കുവാൻ ഭാവിച്ചപ്പോൾ അവൻ: "അപ്ര
കാരമല്ല, യഹോവ തന്നേ നിങ്ങളുടെ രാജാവായിരി
ക്കണം" എന്നു കല്പിച്ചു തന്റെ മരണം വരെ ഇസ്ര
യേല്യൎക്കു സ്വസ്ഥതവരുത്തുകയും ചെയ്തു.

അബീമെലേക്ക്
(ന്യായാ. ൯-൧൬.)

കുറെക്കാലം കഴിഞ്ഞപ്പോൾ ഇസ്രയേല്യർ യ
ഹോവയെ മറന്നു. ബാൾദേവനെ സേവിപ്പാൻ തുട
ങ്ങിയപ്പോൾ ദൈവം അവരെ വീണ്ടും ശിക്ഷിച്ചു.
ഗിദയോന്റെ എഴുപതു മക്കളിൽ ദാസീപുത്രനായ
അബിമെലേൿ എന്നവൻ ശിഖേം പട്ടണക്കാരെ
വശത്താക്കി, അവരിൽ ചില ദുഷ്ടന്മാരെ അയച്ചു
തന്റെ സഹോദരന്മാരെ കൊല്ലിച്ചു. അതിന്റെ
ശേഷം ശിഖേമ്യർ അവനെ രാജാവാക്കി അഭിഷേകം
ചെയ്തു. എന്നാൽ അന്നു മരിക്കാതെ ശേഷിച്ച അവ
ന്റെ ഒരു അനുജനായ യോഥാം ഗരിസീംമലയിൽ
നിന്നു വിളിച്ചു പറഞ്ഞു : "ഹേ ശിഖേമ്യരേ, എന്നെ
ചെവിക്കൊൾവിൻ! മരങ്ങൾ ഒക്ക കൂടി രാജാവു വേ
ണം എന്നു വെച്ച് ഒലിവുമരത്തോടു: നീ ഞങ്ങൾക്കു
രാജാവായിരിക്ക എന്നു അപേക്ഷിച്ചപ്പോൾ: ദൈ
വത്തിന്നും മനുഷ്യൎക്കും ഇഷ്ടമുള്ള എണ്ണ വിട്ടു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/124&oldid=197054" എന്ന താളിൽനിന്ന് ശേഖരിച്ചത്