താൾ:GaXXXIV6-1.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 119 --

കൂട്ടിക്കൊണ്ടു പോവാൻ ദൈവം കല്പിച്ചു. മറേറ
വരെ തങ്ങളുടെ വീടുകളിലേക്കു അയച്ചുകളഞ്ഞു.

ഗിദയോൻ ആ മുന്നൂറു പുരുഷന്മാരെ മൂന്നു കൂട്ട
മാക്കി വിഭാഗിച്ചു, ഓരോരുത്തിന്റെ കയ്യിൽ ഓരോ
കാഹളവും ഓരോകുടത്തിൽ ഓരോ ദീപട്ടിയും കൊ
ടുത്തു. മൂന്നു ഭാഗമായി മിദ്യാനരുടെ പാളയത്തി
ലേക്കു നടത്തി. അൎദ്ധരാത്രിയിൽ അവിടെ എത്തി
യപ്പോൾ എല്ലാവരും കാഹളം ഉൗതി കുടങ്ങളെ
ഉടെച്ചു ദീപട്ടികളെയും തെളിയിച്ചു :" ഇതു യഹോ
വയുടെയും ഗിദയോന്റെയും വാളാകുന്നു" എന്നു ആ
ൎത്തു തുടങ്ങി. അപ്പോൾ മിദ്യാനരുടെ പാളയത്തിൽ
വലിയ കലക്കം ഉണ്ടായി അവർ ഭയപരവശരായി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/123&oldid=197053" എന്ന താളിൽനിന്ന് ശേഖരിച്ചത്