താൾ:GaXXXIV6-1.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 118 --

പിന്നേ ഇസ്രയേല്യരെ ശത്രുക്കളിൽനിന്നു രക്ഷി
ക്കേണം എന്ന നിയോഗം ദൈവത്തിന്റേതു തന്നേ
യോ എന്നു നിശ്ചയമായി അറിവാൻ ഗിദയോൻ
ദൈവത്തോടു അടയാളം ചോദിച്ചു. ഒരു രാത്രി
യിൽ ഒരാട്ടിന്തോൽ കളത്തിൽ ഇട്ടപ്പോൾ അതുമാത്രം
മഞ്ഞു കൊണ്ടു നനഞ്ഞും ഭൂമി വരണ്ടും കണ്ടു.
പിറേറ രാത്രിയിൽ തോൽ ഉണങ്ങിയും ഭൂമി നനഞ്ഞും
കണ്ടപ്പോൾ: "ദൈവം എന്നെ നിശ്ചയമായി നി
യോഗിച്ചിരിക്കുന്നു" എന്നു പറഞ്ഞു.

4. അതിന്റെ ശേഷം ഗിദയോൻ ൩൨,൦൦൦
പടജജനങ്ങളെ ഒന്നിച്ചു കൂട്ടി. അപ്പോൾ: "നി
ന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ
കൈ എന്നെ രക്ഷിച്ചു എന്നു ഇസ്രയേൽ എന്റെ
നേരെ വമ്പു പറയാതിരിക്കേണ്ടതിന്നു ഭയമുള്ളവർ
തിരിച്ചു പോയ്ക്കൊൾ്ക എന്നു പ്രസിദ്ധം ചെയ്ക"
എന്നു ദൈവം കല്പിച്ചു. ഗിദയോൻ അപ്രകാരം
ചെയ്തു. അപ്പോൾ ൨൨,൦൦൦ പുരുഷന്മാർ തങ്ങ
ളുടെ വീട്ടിലേക്കു മടങ്ങിപ്പോയി. ഇനിയും ൧൦,൦൦൦
ഉണ്ടെന്നു കണ്ടപ്പോൾ: "ഇവരും അധികം ആകുന്നു
ഞാൻ ബോധിക്കുന്നവരെ കാണിക്കും" എന്നു ദൈവം
പറഞ്ഞു. ദൈവകല്പനപ്രകാരം അവരെ ഒക്കയും
വെള്ളമുള്ള ഒരു സ്ഥലത്തു കൊണ്ടു പോയി അവ
രോടു വെള്ളം കുടിപ്പാൻ പറഞ്ഞു. ചിലർ മുട്ടുകു
ത്തി കുനിഞ്ഞു കൊണ്ടു കുടിച്ചു. മറ്റു ചിലർ പട്ടി
കുടിക്കുമ്പോലെ നക്കിക്കുടിച്ചു. ഒടുക്കം ഈ രണ്ടു
വകക്കാരെ വേൎതിരിച്ചു. നക്കിക്കുടിച്ചവർ മുന്നൂറു
ആളുകളായിരുന്നു. അവരെ മാത്രം യുദ്ധത്തിന്നായി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/122&oldid=197052" എന്ന താളിൽനിന്ന് ശേഖരിച്ചത്