താൾ:GaXXXIV6-1.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 117 --

ങ്ങളെ ഓടിച്ചു കൃഷികളെ നശിപ്പിച്ചു കവൎച്ച ചെയ്തു
ഇസ്രയേല്യരെ ഏഴുവൎഷത്തോളം ഞെരുക്കി.

അവർ സങ്കടപ്പെട്ടു യഹോവയോടു അപേക്ഷി
ക്കയാൽ ഒരു ദൈവദൂതൻ മനശ്ശെഗോത്രക്കാരനായ
ഗിദയോന്നു പ്രത്യക്ഷനായി: "ഹേ യുദ്ധവീര, യ
ഹോവ നിന്റെ കൂടെ ഇരിക്കേണമേ!" എന്നു പറ
ഞ്ഞപ്പോൾ ഗിദയോൻ. "യഹോവ ഞങ്ങളോടു കൂടെ
ഉണ്ടെങ്കിൽ ഇപ്രകാരം വരുമോ? ഞങ്ങളുടെ പിതാ
ക്കന്മാർ വൎണ്ണിച്ച അതിശയങ്ങൾ എവിടേ?" എന്നു
ചോദിച്ചു. യഹോവ അവനെ കടാക്ഷിച്ചു; "നി
ന്റെ ഈ ബലത്തോടെ പോക, നീ ഇസ്രയേല്യരെ
മിദ്യാനരുടെ കയ്യിൽനിന്നു രക്ഷിക്കും. ഞാനല്ല
യോ നിന്നെ അയക്കുന്നതു" എന്നു കല്പിച്ചു. ഗിദ
യോൻ: "അയ്യോ കൎത്താവേ, ഞാൻ ഇസ്രയേലിനെ
എങ്ങിനെ രക്ഷിക്കും ഇതാ മനശ്ശയിൽ എന്റെ കുലം
എളിയതും എന്റെ കുഡുംബത്തിൽ വെച്ചു ഞാൻ
ചെറിയവനുമാകുന്നു" എന്നു പറഞ്ഞതിന്നു യഹോ
വ: "ഞാൻ തുണ നില്ക്കയാൽ മിദ്യാനരെ നീ ഒരൊറ്റ
ആളെ എന്ന പോലെ ജയിക്കും" എന്നു കല്പിച്ചു.

3. അപ്പോൾ ഗിദയോൻ അച്ഛന്റെ ഭവന
ത്തോടു ചേൎന്ന ബാൾദേവന്റെ തറയെ നശിപ്പിച്ചു
ബിംബത്തെ കീറി വിറകാക്കി. അതുകൊണ്ടു ജന
ങ്ങൾ കോപിച്ചു അവനെ കൊല്ലുവാൻ നോക്കിയ
പ്പോൾ ഗിദയോന്റെ അച്ഛൻ: "നിങ്ങൾ ഈ ബാൾ
ദേവന്നു വേണ്ടി വ്യവഹരിക്കുന്നതു എന്തിന്നു? അവൻ
ദേവനാണെങ്കിൽ തന്റെ കാൎയ്യം താന്തന്നേ നോ
ക്കട്ടേ" എന്നു പറഞ്ഞു അവരെ ശാന്തതപ്പെടുത്തി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/121&oldid=197051" എന്ന താളിൽനിന്ന് ശേഖരിച്ചത്