താൾ:GaXXXIV6-1.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 115 --

ചില വൎഷത്തിന്നകം വാഗ്ദത്തദേശത്തെ അട
ക്കി സ്വാധീനത്തിൽ ആക്കിയ ശേഷം യോശുവ
അതിനെ ദൈവകല്പനപ്രകാരം ൧൨ ഗോത്രങ്ങൾ
ക്കു വിഭാഗിച്ചു കൊടുത്തു. രൂബൻ ഗാദ് പാതി
മനശ്ശെ എന്ന രണ്ടരഗോത്രക്കാൎക്കു യോൎദ്ദാൻപുഴയു
ടെ കിഴക്കെ കരയിലുള്ള ദേശം അവകാശമായി
കിട്ടി. ശേഷിച്ച ഒമ്പതരഗോത്രങ്ങൾക്കു നദിയുടെ
പടിഞ്ഞാറെ കരക്കുള്ള നാടെല്ലാം കൊടുത്തു. ലേ
വിഗോത്രത്തിന്നു പ്രത്യേക അവകാശം കൊടുക്കാതെ
പാൎക്കേണ്ടതിന്നു മറ്റുള്ള ഗോത്രങ്ങളുടെ അവകാശ
ത്തിൽ ൪൮ പട്ടണങ്ങൾ നിയമിച്ചു കൊടുത്തു. അ
തിന്റെ ശേഷം സമാഗമനകൂടാരത്തെ ശീലോപ
ട്ടണത്തിൽ സ്ഥാപിച്ചു. ഇപ്രകാരം ഇസ്രയേൽ
ഭവനത്തിന്നു ദൈവം കൊടുത്ത വാഗ്ദത്തങ്ങൾ ഒക്കെ
യും അവൎക്കു അനുഭവമായി വന്നു.

3. ദൈവം കല്പിച്ചതെല്ലാം യോശുവ നിവൃത്തി
ച്ച ശേഷം ൧൧൦ വയസ്സായപ്പോൾ ഇസ്രയേല്യപ്രമാ
ണികളെയും മൂപ്പന്മാരെയും ശിഖേം പട്ടണത്തിൽ
വരുത്തി, ദൈവം ചെയ്ത ഉപകാരങ്ങളെ എല്ലാം
ഓൎമ്മപ്പെടുത്തി: "ദിവ്യനിയമം ലംഘിക്കാതെ നിങ്ങൾ
യഹോവയെ സ്നേഹിച്ചു ഭയപ്പെട്ടു എപ്പോഴും മുഴുമ
നസ്സോടെ സേവിപ്പിൻ. അന്യദേവന്മാരെ മാനിക്ക
യും സേവിക്കയും ചെയ്യരുതു, ഞാനും എന്റെ
കുഡുംബവും യഹോവയെ തന്നേ സേവിക്ക
യുള്ളു" എന്നു കല്പിച്ചു തീൎന്നപ്പോൾ ജനമെല്ലാം:
"യഹോവയെ ഉപേക്ഷിച്ചു അന്യദേവകളെ സേവി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/119&oldid=197049" എന്ന താളിൽനിന്ന് ശേഖരിച്ചത്