താൾ:GaXXXIV6-1.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IV. യോശുവയുടെയും
നായകന്മാരുടെയും ചരിത്രം.

൩൧. യോശുവ.

(യോശു.൩. ൬. ൧൦.)

1. യഹോവ മോശെയോടു കൂടെയിരുന്നപ്രകാ
രം തന്നേ യോശുവയോടുകൂടെ ഇരുന്നു. മോശെ ഇ
സ്രയേല്യരെ ചെങ്കടലൂടെ നടത്തിയപ്രകാരം തന്നേ
യോശുവ അവരെ യോൎദ്ദാൻപുഴയെ കടത്തി. പു
രോഹിതന്മാർ ജനത്തിൻ മുമ്പിൽ സാക്ഷിപ്പെട്ടക
ത്തെ എടുത്തുകൊണ്ടു പുഴയിൽ ഇറങ്ങിയപ്പോൾ
വെള്ളം തെറുത്തുനിന്നു താഴത്തേ വെള്ളം വാൎന്നു,
ജനങ്ങൾ എല്ലാവരും കടന്നു തീൎന്നശേഷം പുഴ
മുമ്പേപ്പോലെ തന്നേ ഒഴുകി.

അതിന്റെ ശേഷം അവർ ഉറപ്പള്ള യറിഹോ
പട്ടണത്തിന്നു സമീപത്തു എത്തി. കനാൻദേശ
ത്തിൽ വെച്ചു ഒന്നാം പ്രാവശ്യം പെസഹപ്പെരു
ന്നാൾ കൊണ്ടാടിയതു ആ സ്ഥലത്തുനിന്നായിരുന്നു.
അന്നുമുതൽ അവൎക്കു മാൻഹു ലഭിക്കായ്കയാൽ അ
വർ ദേശത്തിലെ ധാന്യങ്ങളെ ഭക്ഷിച്ചു. എന്നാൽ
യഹോവ യോശുവയോടു : "ഇതാ, ഞാൻ ഈ പട്ട
ണത്തെയും രാജാവിനെയും നിന്റെ കയ്യിൽ ഏല്പി
ച്ചിരിക്കുന്നു" എന്നു കല്പിച്ചു. പിന്നെ ദൈവകല്പ
നപ്രകാരം പുരോഹിതന്മാർ സാക്ഷിപ്പെട്ടിയെ എടു
ത്തു മൂന്നടന്നും പടജ്ജനങ്ങൾ പിഞ്ചെന്നുംകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/116&oldid=197046" എന്ന താളിൽനിന്ന് ശേഖരിച്ചത്