താൾ:GaXXXIV6-1.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 110 --

൩൦. മോശെയുടെ മരണം.

(൫. മോശെ ൧. ൩. ൩൧- ൩൪.)

മിസ്രയിൽനിന്നു പുറപ്പെട്ടു പോയ പുരുഷന്മാ
രിൽ യോശുവയും കാലേബും ഒഴികേ ശേഷം എല്ലാ
വരും വനത്തിൽവെച്ചു മരിച്ചതിന്റെ ശേഷം യ
ഹോവ മോശെയോടു : "നീ അരകെട്ടി നേബോമല
മേൽ കയറി ഞാൻ ഇസ്രയേല്യൎക്കു കൊടുപ്പാനിരിക്കു
ന്ന ദേശത്തെ നോക്കുക; കണ്ണാലെ നീ അതിനെ കാ
ണും എങ്കിലും നീ അതിൽ പ്രവേശിക്കയില്ല" എന്നു
കല്പിച്ചു.

അതു കേട്ടപ്പോൾ മോശെ ദൈവം ചെയ്ത കരു
ണാപ്രവൃത്തികളേയും എല്ലാ ന്യായങ്ങളെയും ജന
ത്തിന്നു ഓൎമ്മ വരുത്തി, നിങ്ങൾ അനുസരിച്ചാൽ
അനുഗ്രഹവും അനുസരിക്കാതെ ഇരുന്നാൽ ശാപ
വും ഉണ്ടാകും എന്നു അവരോടു പറഞ്ഞു. "യഹോ
വ നിങ്ങൾക്കു നിങ്ങളുടെ സഹോദരന്മാരിൽ
നിന്നു എന്നോടു സമനായ ഒരു പ്രവാചകനെ
ഉദിപ്പിക്കും അവനെ ചെവിക്കൊളേളണം" എ
ന്നു അറിയിച്ചു.

അതിന്റെ ശേഷം മോശെ മലമേൽ കരേറി വാ
ഗ്ദത്തദേശത്തെ കണ്ടു മരിച്ചു. ദൈവം തന്നേ അ
വന്റെ ശവത്തെ ആരും അറിയാത്ത സ്ഥലത്തു
അടക്കി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/114&oldid=197044" എന്ന താളിൽനിന്ന് ശേഖരിച്ചത്