താൾ:GaXXXIV6-1.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 109 --

ശപിക്കാത്തവനെ ഞാൻ എങ്ങിനേ ശപിക്കും? ദൈ
വം പ്രാകാത്തവനെ ഞാൻ എങ്ങിനേ പ്രാകും? അനു
ഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ
അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നു; എനിക്കതിനെ മാ
ററിക്കൂടാ" എന്നു പറഞ്ഞു ഏഴുവട്ടം അനുഗ്രഹി
ക്കയും ചെയ്തു.

അപ്പോൾ ബാലാൿ: "ശപിപ്പാനായി ഞാൻ
നിന്നെ വരുത്തി; ഇതാ, നീ അനുഗ്രഹിക്കുകയാ
കുന്നു ചെയ്തതു; നീ മടങ്ങിപ്പോ! നിന്നെ മാനിപ്പാൻ
എനിക്കു മനസ്സായി എങ്കിലും ദൈവം നിന്നെ അ
തിൽനിന്നു മുടക്കിയിരിക്കുന്നു" എന്നു കല്പിച്ചപ്പോൾ
ബില്യാം: "യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദി
ക്കും; ഇസ്രയേലിൽനിന്നു ഒരു ചെങ്കോലും ഉയൎന്നു
മോവാബിന്റെ ചെന്നികളെയും യുദ്ധവീരന്മാരുടെ
മൂൎദ്ധാവിനേയും തകൎത്തുകളയും" എന്നു പ്രവചിച്ച
നുഗ്രഹിച്ചു തന്റെ നാട്ടിലേക്കു തിരിച്ചുപോകയും
ചെയ്തു. അതിന്റെ ശേഷം മോവാബ്യർ ഇസ്രയേ
ല്യരോടു പടകൂടി തോറ്റു സൈന്യം എല്ലാം പട്ടു
പോയി.

വേദോക്തം.

ദൈവം വ്യാജം പറയുന്നതിന്നു മനുഷ്യനല്ല, പശ്ചാത്താപം തോ
ന്നുന്നതിനു മനുഷ്യപുത്രനുമല്ല, അവൻ പറഞ്ഞിട്ടു ചെയ്യാതിരിക്കു
മോ? അവൻ സംസാരിച്ചതിനെ സ്ഥിരപ്പെടുത്താതെ ഇരിക്കുമോ?
൪.മോശെ ൨൩, ൧൯.


10

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/113&oldid=197043" എന്ന താളിൽനിന്ന് ശേഖരിച്ചത്