താൾ:GaXXXIV6-1.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 108 --

പ്പോൾ ബില്യാം അതിനെ അടിച്ചു വഴിക്കൽ ആക്കി.
കഴുത പിന്നേയും ദൂതനെ കണ്ടതിനാൽ വീണുകള
ഞ്ഞു. അപ്പോൾ ബില്യാം കോപിച്ചു അധികം
അടിച്ചു.

എന്നാൽ യഹോവ കഴുതയുടെ വായി തുറന്നു,
അതു ഒരു മനുഷ്യനെ പോലെ സംസാരിച്ചു, ബില്യാ
മിനോടു: "നീ എന്നെ അടിപ്പാൻ ഞാൻ എന്തു
ചെയ്തിരിക്കുന്നു?" എന്നു പറഞ്ഞു. അതിന്റെ ശേ
ഷം ദൈവം ബില്യാമിന്റെ കണ്ണു തുറന്നു; അവൻ
വാൾ ഓങ്ങിനില്ക്കുന്ന ദൂതനെ കണ്ടു. രാജാവിന്റെ
അടുക്കൽ പോവാൻ ശങ്കിച്ചപ്പോൾ ദൈവദൂതൻ:
"നീ പോക, എങ്കിലും ഞാൻ കല്പിക്കുന്നതു മാത്രമേ
പറയാവൂ" എന്നു പറഞ്ഞു.

3. ബില്യാം രാജാവിന്റെ അടുക്കേ എത്തി ബലി
കഴിച്ചു അവനോടു കൂടെ ഒരു മലമേൽ കയറി ഇസ്ര
യേല്യരുടെ പാളയത്തെ കണ്ടപ്പോൾ: "ദൈവം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/112&oldid=197042" എന്ന താളിൽനിന്ന് ശേഖരിച്ചത്