താൾ:GaXXXIV6-1.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 107 --

൨൯. ബില്യാം. (൪. മോശെ ൨൧- ൨൪.)

1. പിന്നെ ഇസ്രയേല്യർ കനാൻദേശത്തിന്റെ
അതിൎക്കു അടുത്തു അമോൎയ്യരാജാവായ സീഹോനെ
യും ബാശാനിൽ വാഴുന്ന ഓഗിനെയും ജയിച്ചു
യോൎദ്ദാൻനദീതീരത്തിൽ പാളയം ഇറങ്ങി പാൎത്തു.

എന്നാൽ മോവാബ് രാജാവായ ബാലാൿ, മെ
സൊപൊതാമ്യയിൽ പാൎത്തിരുന്നവനും ജനങ്ങൾ ദീ
ൎഘദൎശി എന്നു വിചാരിച്ചിരുന്നവനുമായ ബില്യാം
എന്നവനെ വിളിപ്പാൻ സമ്മാനങ്ങളോടു കൂടെ ദൂത
രെ അയച്ചു. "നീ വന്നു എന്റെ രാജ്യത്തിന്റെ അതി
രിൽ പാൎക്കുന്ന ഈ വലിയ ഇസ്രയേൽജനസംഘത്തെ
ശപിക്കേണം"എന്നു പറയിച്ചു. എന്നാൽ യഹോവ
രാത്രിയിൽ ബില്യാമിനോടു: "നീ ദൂതരോടു കൂടെ പോ
കയും ഞാൻ അനുഗ്രഹിച്ച ജനത്തെ ശപിക്കയും
അരുതു" എന്നു കല്പിച്ചതു കേട്ടു അവൻ പോകാതെ
ദൂതന്മാരെ വിട്ടയച്ചു.മോവാബ് രാജാവു രണ്ടാമതു
പ്രഭുക്കന്മാരെ അയച്ചു: "വരാതിരിക്കരുതു, മാനവും
ധനവും വളരേ ലഭിക്കും" എന്നു പറയിച്ചപ്പോൾ
ബില്യാം സമ്മതിച്ചു ഒരു കഴുതപ്പുറത്തു കയറി പ്രഭു
ക്കന്മാരോടു കൂട പുറപ്പെട്ടു.

2. അപ്പോൾ യഹോവയുടെ ദൂതൻ വഴിക്കൽ
അവനെ തടുത്തു. ദൂതൻ വാൾ ധരിച്ചു വഴിയിൽ
നില്ക്കുന്നതു കഴുത കണ്ടു വയലിലേക്കു തിരിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/111&oldid=197041" എന്ന താളിൽനിന്ന് ശേഖരിച്ചത്