താൾ:GaXXXIV6-1.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 105 --

പ്പെടുവിക്കാമോ?" എന്നു പറഞ്ഞു, പാറയെ രണ്ടടി
ച്ചപ്പോൾ വെള്ളം വളരേ പുറപ്പെട്ടു ജനസംഘവും
മൃഗങ്ങളും കുടിച്ചു.

പിന്നെ യഹോവ: "നിങ്ങളും വിശ്വസിക്കാതെ
സംശയിച്ചിട്ടു എന്നെ ഈ സഭയുടെ മുമ്പാകെ ബഹു
മാനിക്കായ്കകൊണ്ടു നിങ്ങം ഇവരെ വാഗ്ദത്തദേശ
ത്തിൽ പ്രവേശിപ്പിക്കയില്ല" എന്നു മോശെയോടും
അഹറോനോടും കല്പിച്ചു. അന്നുമുതൽ ആ സ്ഥല
ത്തിനു വിവാദവെള്ളം എന്ന പേർ വന്നു.

അതിന്റെ ശേഷം ഇസ്രയേൽമക്കൾ ഹോർ
എന്ന മലയുടെ അരികെ എത്തിയപ്പോൾ അഹ
റോൻ മരിച്ചു. അവന്റെ പുത്രനായ എലെയാ
സർ മഹാപുരോഹിതൻ ആയിത്തീരുകയും ചെയ്തു.

3. അവർ ൪൦-ാം വൎഷത്തിൽ ഏദോംരാജ്യം ചു
ററിനടന്നു വലഞ്ഞ സമയം: "ഈ വനത്തിൽ മരി
പ്പാൻ ഞങ്ങളെ എന്തിന്നു കൂട്ടിക്കൊണ്ടു വന്നു? അ
പ്പവും വെള്ളവും ഇല്ല; ഈ നിസ്സാരഭക്ഷണത്തിൽ
(മന്നയിൽ) ഉഴപ്പുവരുന്നു" എന്നു പിറുപിറുത്തു പറ
ഞ്ഞപ്പോൾ യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നി
സൎപ്പങ്ങളെ അയച്ചു, അവ കടിച്ചു വളരേ ആളുകൾ
മരിച്ചു.

അപ്പോൾ അവർ വന്നു മോശെയോടു: "ഞങ്ങൾ
പാപം ചെയ്തിരിക്കുന്നു; ഈ സൎപ്പങ്ങളെ നീക്കേണ്ട
തിന്നു നീ യഹോവയോടു അപേക്ഷിക്കേണമേ" എ
ന്നു പറഞ്ഞപ്പോൾ മോശെ അവൎക്കുവേണ്ടി പ്രാ
ൎത്ഥിച്ചു. അപ്പോൾ യഹോവ: "നീ ഒരു സൎപ്പത്തെ
പിച്ചളകൊണ്ടു വാൎത്തുണ്ടാക്കി കൊടിമരത്തിന്മേൽ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/109&oldid=197039" എന്ന താളിൽനിന്ന് ശേഖരിച്ചത്