താൾ:GaXXXIV6-1.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 102 -

എന്നാൽ ഒറ്റുകാരായ യോശുവയും കാലേബും:
"ഇങ്ങിനെ പറയരുതു, ഭയപ്പെടുവാനാവശ്യമില്ല. യ
ഹോവ തുണ ആയാൽ ആ ദേശക്കാരെ ജയിപ്പാൻ
കഴിയും നിശ്ചയം" എന്നു പറഞ്ഞപ്പോൾ: "ഇവരെ
കല്ലെറിവിൻ" എന്നു ജനസംഘം ഒക്കയും വിളിച്ചു
പറഞ്ഞു.

3. അനന്തരം യഹോവയുടെ തേജസ്സു കൂടാര
ത്തിൽ പ്രകാശിച്ചു: "ഈ ജനം എത്രത്തോളം എ
ന്നെ നിരസിക്കും? ഞാൻ അവരുടെ ഇടയിൽ ചെയ്ത
അടയാളങ്ങളെ കണ്ടിട്ടും എത്രോടം വിശ്വസിക്കാതെ
ഇരിക്കും? അവർ ഞാൻ കേൾക്കേ പറഞ്ഞപ്രകാരം
തന്നേ ഞാൻ അവരോടു ചെയ്യും. അവർ എന്നെ
പത്തുവട്ടം പരീക്ഷിച്ചതു കൊണ്ടു അവർ ആരും
വാഗ്ദത്തദേശത്തെ കാണുകയില്ല നിശ്ചയം. കാലേ
ബും യോശുവയും എന്നെ അനുസരിച്ചതിനാൽ ആ
ദേശത്തിൽ പ്രവേശിക്കും: അതല്ലാതെ ൨൦ വയസ്സി
ന്നു മേല്പെട്ടുള്ള എല്ലാവരും ഈ വനത്തിൽ തന്നേ
മരിച്ചു വീഴും. കവൎന്നുപോകും എന്നു പറഞ്ഞിട്ടുള്ള
നിങ്ങളുടെ മക്കളെ നിങ്ങളുടെ ദോഷം നിമിത്തം
൪൦ സംവത്സരം മരുഭൂമിയിൽ സഞ്ചരിപ്പിച്ച ശേഷം
ഞാൻ കനാനിൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ
അനുഭവിക്കുമാറാക്കും" എന്നു യഹോവ കല്പിച്ചു:
ജനങ്ങൾ ചിതറി ഓരോ സ്ഥലത്തിൽപാൎത്തു ശിക്ഷ
അനുഭവിക്കയും ചെയ്തു.

വേദോക്തം.

അതുകൊണ്ടു മഹാപ്രതിഫലമുള്ളതായുള്ള നിങ്ങളുടെ പ്രാഗത്ഭ്യ
ത്തെ തള്ളിക്കളയരുതേ. എബ്ര. ൧൦, ൩൫.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/106&oldid=197036" എന്ന താളിൽനിന്ന് ശേഖരിച്ചത്